CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 26 Minutes 50 Seconds Ago
Breaking Now

പോസ്റ്റ്‌മോര്‍ട്ടം മസ്ജിദില്‍ ; ബസ് സ്റ്റാന്റില്‍ ജുമുഅ നമസ്‌കാരം നിര്‍വ്വഹിച്ച് വിശ്വാസികള്‍

പള്ളി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിട്ടുകൊടുത്ത മസ്ജിദുല്‍ മുജാഹിദീന്‍ കമ്മറ്റിയാണ് നമസ്‌കാരം ബസ് സ്റ്റാന്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്

പോത്തുകല്ല് ഗ്രാമം ഒരിക്കല്‍ കൂടി ചരിത്രമെഴുതുകയാണ്. കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് മസ്ജിദ് വിട്ടുകൊടുത്ത് വിശ്വാസികള്‍ ജുമുഅ നമസ്‌കാരം നിര്‍വഹിച്ചത് ബസ് സ്റ്റാന്റില്‍. പള്ളി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് വിട്ടുകൊടുത്ത മസ്ജിദുല്‍ മുജാഹിദീന്‍ കമ്മറ്റിയാണ് നമസ്‌കാരം ബസ് സ്റ്റാന്റിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ബസ് സ്റ്റാന്‍ഡിലെ പന്തലില്‍ നടന്ന നമസ്‌കാരത്തില്‍ സ്ത്രീകളും പങ്കെടുത്തു.

ഇതാദ്യമായല്ല പോത്തുകല്ല് മസ്ജിദ് മനുഷ്യരുടെ മനസ്സില്‍ ഇടം നേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മഴക്കാലത്ത് നാട്ടുകാരനായ പ്രഭാകരന്‍ മരിച്ചപ്പോള്‍ ഈ പള്ളിയിലെ മയ്യത്തുകട്ടിലിലാണ് കൊണ്ട് പോയത്. പുതുതായി വാങ്ങിയ മയ്യത്തുകട്ടില്‍ ഉപയോഗിച്ചത് പ്രഭാകരന്റെ മൃതദേഹം കൊണ്ടുപോകാനായിരുന്നുവെന്ന് പ്രായമായവര്‍ ഓര്‍ക്കുന്നു.

നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവര്‍ക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂര്‍ണമാകുന്നതെന്ന് ഇമാം സി എച്ച് ഇഖ്ബാല്‍ പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.