CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 23 Seconds Ago
Breaking Now

ജാവ വന്നു; ഇനി യെസ്ഡി വരും; ഉറക്കം എഴുന്നേറ്റെന്ന പ്രഖ്യാപനവുമായി ക്ലാസിക് ലെജന്‍ഡ്‌സ്

ഇത് തിരിച്ചുവരവുകളുടെ കാലമാണ്. പോയകാലത്തെ വമ്പന്‍മാര്‍ തിരിച്ചെത്തുന്ന കാലം. മണ്‍മറിഞ്ഞ് പോയെന്ന് കരുതിയ ജാവ മോട്ടോര്‍സൈക്കിള്‍ തിരിച്ചെത്തിയതിന് പിന്നാലെ മറ്റൊരു ഇതിഹാസ താരം കൂടി ഇന്ത്യന്‍ വിപണിയിലേക്ക്. ഇരുചക്രവാഹന പ്രേമികള്‍ ഒരിക്കലും മറക്കാത്ത യെസ്ഡി ബ്രാന്റാണ് തിരിച്ചുവരവ് നടത്തുന്നത്. 

മഹീന്ദ്ര & മഹീന്ദ്ര സ്ഥാപിച്ച ക്ലാസിക് ലെജന്‍ഡ്‌സ് ബ്രാന്റിന്റെ ശ്രേണിയിലാണ് ബിഎസ്എ ബ്രാന്റായ യെസ്ഡി തിരിച്ചെത്തുന്നത്. ക്ലാസിക് ലെജന്‍ഡ്‌സ് സഹസ്ഥാപകന്‍ അനുപം തരേജയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ യെസ്ഡി രംഗപ്രവേശവും നടത്തി. 

ഇന്‍സ്റ്റാഗ്രാമിലാണ് യെസ്ഡി ഒഫീഷ്യല്‍ എന്ന ഹാന്‍ഡില്‍ സജീവമായത്. ഇതിന് പുറമെ ജാവ ഉത്പന്നങ്ങള്‍ ഇവരുടെ വെബ്‌സൈറ്റ് വഴി വില്‍പ്പനയ്ക്കും വെച്ചിട്ടുണ്ട്. എപ്പോഴാണ് യെസ്ഡിയുടെ മടങ്ങിവരവെന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇല്ല. 2020 ഓട്ടോ എക്‌സ്‌പോയാകും ഇതിനുള്ള വേദിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ഉറക്കമായിരുന്ന ഒരു വമ്പന്‍ കണ്ണുതിരുമ്മി എഴുന്നേറ്റിട്ടുണ്ട്, ഒരിക്കല്‍ കൂടി യാത്ര കൂടുതല്‍ രസകരമാകും', ഇതാണ് യെസ്ഡി വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍. അതുകൊണ്ട് കാത്തിരിക്കാം യെസ്ഡിയുടെ വരവിനായി. 

 




കൂടുതല്‍വാര്‍ത്തകള്‍.