CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 36 Minutes 48 Seconds Ago
Breaking Now

കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി, ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നു ; മോദി സര്‍ക്കാരിന്റെ മൗനം അപകടകരമെന്ന് പ്രിയങ്ക ഗാന്ധി

ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചു വിടുകയാണ്. ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണ്,'

രാജ്യം നേരിടുന്ന സാമ്പത്തിക ഞെരുക്കം സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് എതിരെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോള്‍ മോദി ഗവണ്‍മെന്റിന്റെ മൗനം അപകടകരമാണെന്ന് അവര്‍ പറഞ്ഞു. രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുന്നതായും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായും വാര്‍ത്തകളുണ്ടെന്ന് അവര്‍ പറഞ്ഞു. മാധ്യമ വാര്‍ത്തകള്‍ പരാമര്‍ശിച്ചാണ് അവര്‍ മോദി സര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ചത്.

'സര്‍ക്കാരിന്റെ പൂര്‍ണമൗനം വളരെ അപകടകരമാണ്. കമ്പനികളുടെ പ്രവര്‍ത്തനം താറുമാറായി. ജോലിയില്‍ നിന്ന് തൊഴിലാളികളെ പിരിച്ചു വിടുകയാണ്. ബിജെപി സര്‍ക്കാര്‍ മൗനമായിരിക്കുകയാണ്,' പ്രിയങ്ക കുറ്റപ്പെടുത്തി.

ട്വിറ്ററില്‍ ഹിന്ദിയില്‍ കുറിച്ച ട്വീറ്റിലാണ് അവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത്. ആരാണ് ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാരെന്നും അവര്‍ ചോദിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.