CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 2 Seconds Ago
Breaking Now

രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഡോക്ടറെ കാണിക്കാതെ മന്ത്രവാദികള്‍ക്ക് അരികിലെത്തിച്ചു; യുവതിയുടെ കണ്ണ് ചൂഴ്‌ന്നെടുത്ത് ശൂലം വെച്ച് കുത്തി കൊലപ്പെടുത്തി

രോഗബാധിതയായ സ്ത്രീക്ക് ഏറെ നേരം അക്രമത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

രോഗം ഉണ്ടായാല്‍ വൈദ്യസഹായം തേടുകയാണ് ആദ്യ നടപടി. എന്നാല്‍ ചിലര്‍ക്ക് ഇതിനെ മന്ത്രവാദം കൊണ്ട് നേരിടാമെന്ന അബദ്ധ ധാരണയുണ്ട്. ഇതിന്റെ പേരില്‍ പലവിധ അക്രമങ്ങളും നടക്കാറുണ്ട്. ഇപ്പോള്‍ ജാര്‍ഖണ്ഡിലെ ഗാര്‍വാ പ്രദേശത്ത് ഒരു സ്ത്രീക്കാണ് സമാനമായ സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഏതാനും ആഴ്ചയായി തുടരുന്ന രോഗം മാറ്റാനാണ് യുവതിയെ മന്ത്രവാദി ദമ്പതികള്‍ക്ക് അരികിലെത്തിച്ചത്. 

ആലാം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ മന്ത്രവാദ ദമ്പതികളാണ് രുദ്‌നി ദേവിയെ ചികിത്സിക്കാന്‍ തയ്യാറായത്. എന്നാല്‍ ഇവരുടെ ദേഹത്ത് ശൂലം കൊണ്ട് കുത്തുകയും, കണ്ണ് ചൂഴ്ന്ന് പുറത്തെടുക്കുകയുമാണ് മന്ത്രവാദികള്‍ ചെയ്തത്. രുദ്‌നി ദേവിക്ക് രോഗം വന്നപ്പോള്‍ ഡോക്ടര്‍മാരെ കാണിക്കാന്‍ കുടുംബം തയ്യാറായില്ല. ഇതിന് പകരമാണ് മന്ത്രവാദി ദമ്പതികളെ കണ്ടത്. 

മന്ത്രവാദം ആരംഭിച്ച ദമ്പതികള്‍ ഇതിനിടെ രുദ്‌നിയുടെ ദേഹത്ത് പിശാച് കയറിയെന്ന് കുടുംബക്കാരെ ബോധ്യപ്പെടുത്തി. ഇതിന് ശേഷമായിരുന്നു ശൂലം ഉപയോഗിച്ച് യുവതിയുടെ ശരീരത്തില്‍ കുത്തിയത്. ഇതിനിടെ കണ്ണും ചൂഴ്ന്ന് പുറത്തെടുത്തു. രോഗബാധിതയായ സ്ത്രീക്ക് ഏറെ നേരം അക്രമത്തെ ചെറുക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. 

സംഭവം രഹസ്യമാക്കി വെയ്ക്കാനാണ് കുടുംബം ശ്രമിച്ചത്. എന്നാല്‍ വിവരം അറിഞ്ഞ് പോലീസ് എത്തിയതോടെ മൃതദേഹം മറവുചെയ്യാനുള്ള ശ്രമം പാളി. മന്ത്രവാദികള്‍ക്കൊപ്പം ഏതാനും കുടുംബക്കാരും അറസ്റ്റിലായി. 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.