CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 1 Seconds Ago
Breaking Now

ചിദംബരത്തിന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസിന് വിട്ടു ; കേസ് ലിസ്റ്റ് ചെയ്യുന്നത് വരെ അറസ്റ്റ് ഒഴിവാക്കണമെന്ന അപേക്ഷയും നിരസിച്ചു ; തിരിച്ചടി

തനിക്കെതിരായ ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ചായിരുന്നു ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്.

ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ ഉടന്‍ ഒരു ഉത്തരവ് നല്‍കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ സംബന്ധിച്ച ഫയല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് വിടാനും കേസ് പരിഗണിച്ച ജസ്റ്റിസ് എന്‍. വി രമണ നിര്‍ദേശം നല്‍കി. സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം നേടി അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍ ധനമന്ത്രി നടത്തുന്ന നീക്കങ്ങള്‍ക്ക് ഇത് തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും സീനിയര്‍ ജഡ്ജിയായ ജസ്റ്റിസ് ബോബ്‌ഡെയും അയോദ്ധ്യ കേസില്‍ വാദം കേള്‍ക്കുന്നതിനാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കുന്നതിനുള്ള സാധ്യത കുറവായി.

സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് ജാമ്യാപേക്ഷ അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ജസ്റ്റിസ് രമണ നിരാകരിച്ചു. എന്നാല്‍ കേസ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത് വരെ അറസ്റ്റ് ഒഴിവാക്കാന്‍ ഇടക്കാല ഉത്തരവ് നല്‍കണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. മുതിര്‍ന്ന അഭിഭാഷകരായ വിവേക് തന്‍ഖാ , സല്‍മാന്‍ ഖുര്‍ഷിദ്, ടയന്‍ കൃഷ്ണന്‍ എന്നിവരും ചിദംബരത്തിന് വേണ്ടി ഹാജരായിരുന്നു.

ഹരജി ഉടന്‍ പരിഗണിക്കണമോയെന്ന കാര്യം ഇന്ന് ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസ് തീരുമാനിക്കും. തനിക്കെതിരായ ദല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ആരോപിച്ചായിരുന്നു ചിദംബരം സുപ്രീം കോടതിയെ സമീപിച്ചത്.

ജാമ്യ ഹരജി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത എതിര്‍ത്തു. 'സുപ്രധാന കേസാണിത്' എന്നു പറഞ്ഞായിരുന്നു മെഹ്ത ജാമ്യഹരജിയെ എതിര്‍ത്തത്. അതിനിടെ, ചിദംബരത്തെ അറസ്റ്റു ചെയ്യാനുള്ള നടപടികളുമായി സി.ബി.ഐ മുന്നോട്ടു പോകുകയാണ്. അദ്ദേഹം ഇപ്പോള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ചിദംബരത്തിനായി സി.ബി.ഐ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.