CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 56 Minutes 16 Seconds Ago
Breaking Now

കെ എം മാണിയുടെ പേരില്‍ യുഡിഎഫിന് വോട്ട് കിട്ടില്ല ; മാണി സി കാപ്പന്‍ മിടുക്കനെന്നും വെള്ളാപ്പള്ളി

കെ.എം മാണിയുടെ പേരില്‍ യു.ഡി.എഫിനു വോട്ട് കിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം ജനാധിപത്യത്തിനു നാണക്കേടാണ്.

പാലാ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനെ അനുകൂലിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. കരുത്തനായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനെന്നു തെളിയിച്ച ആളാണ് മാണി സി. കാപ്പനെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. യു.ഡി.എഫിലെ പടലപ്പിണക്കം മാണി സി. കാപ്പനു ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 'കെ.എം മാണിയുടെ പേരില്‍ യു.ഡി.എഫിനു വോട്ട് കിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം ജനാധിപത്യത്തിനു നാണക്കേടാണ്.' അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഏത് ചിഹ്നത്തില്‍ മത്സരിച്ചാലും എല്‍.ഡി.എഫിന് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തേ പറഞ്ഞിരുന്നു യു.ഡി.എഫിന് ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിതെന്നും കോടിയേരി പറഞ്ഞു. 'പി.ജെ ജോസഫ് നേരത്തെ ഒട്ടക ചിഹ്നം കൊണ്ടുപോയി. ഇപ്പോഴിതാ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ ചിഹ്നം പുലി ആയാലും, എന്തായാലും ഇടതുപക്ഷത്തിന് പ്രശ്‌നങ്ങളൊന്നുമില്ല.' കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ശബരിമല വിഷയം ആരെങ്കിലും ചര്‍ച്ചയാക്കിയാല്‍ സി.പി.ഐ.എം അതില്‍നിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി പറഞ്ഞു. ശബരിമല ഇപ്പോള്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വിഷയമല്ലെന്നും കോടിയേരി പറഞ്ഞു.

'സി.പി.ഐ.എം നിലപാട് വിശ്വാസികളോട് വിശദീകരിക്കും. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലല്ല.' കോടിയേരി പറഞ്ഞു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ പാലായിലെത്തിയതായിരുന്നു കോടിയേരി.

 




കൂടുതല്‍വാര്‍ത്തകള്‍.