CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 51 Minutes 31 Seconds Ago
Breaking Now

മിണ്ടിപ്പോകരുത്, ചുപ് രഹോ! പരിഹസിച്ച വിന്‍ഡീസ് കാണികളുടെ വായടപ്പിച്ച് ജസ്പ്രീത് ബൂംറയുടെ കൊലമാസ്സ് ബൗളിംഗ്

വെസ്റ്റിന്‍ഡീസിനെ ചുരുട്ടുക്കെട്ടിയ ടെസ്റ്റ് പരമ്പരയിലെ നാലാം ദിനവും ഇന്ത്യക്ക് വ്യത്യസ്തമായ അനുഭവമായിരുന്നില്ല.

വിദേശ പര്യടനങ്ങള്‍ക്ക് ഇറങ്ങുന്ന ഗ്രൗണ്ട് സപ്പോര്‍ട്ട് ആതിഥേയ രാജ്യങ്ങള്‍ക്ക് തന്നെയാകും. ഇത് പലപ്പോഴും എതിരാളികളെ അസ്വസ്ഥമാക്കാറുമുണ്ട്. കാണികളുടെ ഇടപെടല്‍ അതിരുവിടുമ്പോള്‍ മത്സരങ്ങള്‍ അസഹനീയമാകും. വെസ്റ്റിന്‍ഡീസിനെ ചുരുട്ടുക്കെട്ടിയ ടെസ്റ്റ് പരമ്പരയിലെ നാലാം ദിനവും ഇന്ത്യക്ക് വ്യത്യസ്തമായ അനുഭവമായിരുന്നില്ല. 

ഇന്ത്യന്‍ ബൗളര്‍മാര്‍ മൂര്‍ച്ചയും തെളിച്ചവുമുള്ള പന്തുകള്‍ എറിഞ്ഞ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ കുഴപ്പിച്ച് വരുമ്പോഴാണ് ഡാരണ്‍ ബ്രാവോയ്‌ക്കൊപ്പം റോസ്റ്റണ്‍ ചേസ് ക്രീസിലെത്തുന്നത്. ഇരുവരും ബൗളര്‍മാരെ പ്രതിരോധിക്കാന്‍ ശ്രമിച്ചു. ചേസ് പുറത്തായതിന് പിന്നാലെ ഷിംറോണ്‍ ഹെത്മയര്‍ അടുപ്പിച്ച് പുറത്തായി. 

ബ്രൂക്‌സിനൊപ്പം ജെര്‍മന്‍ ബ്ലാക്ക്‌വുഡ് എത്തിയതോടെ മത്സരം വീണ്ടും നീണ്ടു. വിന്‍ഡീസ് കാണികള്‍ അവസരം മുതലാക്കി ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ അസഭ്യപ്രയോഗം ആരംഭിച്ചു. കനത്ത ചൂടില്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞ് ക്ഷീണിക്കുമ്പോള്‍ മുട്ടിയിട്ട്ബാറ്റ്‌സ്മാന്‍മാര്‍ ക്ഷമ പരീക്ഷിച്ചു. 

എന്നാല്‍ 49ാം ഓവറില്‍ ജസ്പ്രീത് ബൂംറ കാണികളുടെ വായടപ്പിച്ച് ബ്ലാക്ക്‌വുഡിനെ മോഹിപ്പിച്ച ഔട്ട്‌സ്വിംഗര്‍ എറിഞ്ഞു. ബാറ്റില്‍ എഡ്ജ് ചെയ്ത് പന്ത് പിന്നിലുള്ള ഋഷഭ് പന്തിന്റെ കൈകളിലേക്ക്. വിക്കറ്റ് വീഴ്ത്തിയ ശേഷം മോശമായി പെരുമാറിയ ഒരു വിഭാഗം കാണികള്‍ക്ക് നേരെ വായടച്ചോളാന്‍ ആംഗ്യം കാണിച്ചാണ് ബൂംറ പകരംവീട്ടിയത്. പിന്നാലെ വിരാട് കോഹ്‌ലിയും കാണികളോട് വായടച്ച് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. 

 




കൂടുതല്‍വാര്‍ത്തകള്‍.