CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 9 Seconds Ago
Breaking Now

മോദി കൊടുങ്കാറ്റിനെ തടുക്കാന്‍ കോണ്‍ഗ്രസിന് സുവര്‍ണ്ണാവസരം; ഈ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് നിര്‍ണ്ണായകം

മൂന്ന് സംസ്ഥാനങ്ങളും ബിജെപിയുടെ ശക്തികേന്ദ്രങ്ങളുമല്ല

2014-ല്‍ മോദി കൊടുങ്കാറ്റ് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ അടിവേര് തകര്‍ത്തത് മുതല്‍ പാര്‍ട്ടി ശക്തമായ തിരിച്ചുവരവിനുള്ള ശ്രമങ്ങളിലാണ്. പക്ഷെ അഞ്ച് വര്‍ഷത്തിന് ഇപ്പുറം കോണ്‍ഗ്രസിന് മേല്‍ കൂടുതല്‍ അപ്രമാദിത്വം ഉറപ്പിച്ച് മോദി പ്രഭാവം നിലയുറപ്പിച്ചപ്പോള്‍ നേതൃപദവി ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി തന്റെ അവസ്ഥ പ്രകടിപ്പിച്ചു. 

ഇടക്കാലത്ത് ഹിന്ദി ഹൃദയഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നേടിയ നിയമസഭാ തെരഞ്ഞെടുപ്പ് വിജയങ്ങളാണ് കോണ്‍ഗ്രസിന് ബിജെപിക്ക് എതിരെ ജീവശ്വാസം നല്‍കിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയത്. മധ്യപ്രദേശിലും, ചത്തീസ്ഗഢിലും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിന് ഗുണമായപ്പോള്‍, രാജസ്ഥാന്‍ മാറിമറി ഭരണം നല്‍കുന്ന പതിവ് തെറ്റിച്ചില്ല. 

നരേന്ദ്ര മോദി വിരുദ്ധ നിലപാട് ശക്തമാക്കാന്‍ കഴിയാതെ വന്നതോടെയാണ് രാഹുല്‍ ഗാന്ധി പകരം ആളെ തേടിയത്. വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ സംരക്ഷകയായി മാറുന്ന സോണിയ ഗാന്ധിയിലേക്ക് കോണ്‍ഗ്രസ് മടങ്ങിയ അവസ്ഥയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ നടക്കാന്‍ ഇരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സുപ്രധാനമാകും. മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് മോദി കൊടുങ്കാറ്റിനെ തടഞ്ഞുനിര്‍ത്താന്‍ കോണ്‍ഗ്രസിന് അവസരം ലഭിക്കുക. 

സാമ്പത്തിക മാന്ദ്യവും, തൊഴിലവസരങ്ങളും കുറഞ്ഞ് വരുന്ന സാഹചര്യം ബിജെപിക്കും, നരേന്ദ്ര മോദി സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിന് പറയാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. കൂടാതെ മൂന്ന് സംസ്ഥാനങ്ങളും ബിജെപിയുടെ ശക്തികേന്ദ്രങ്ങളുമല്ല. മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന് കാര്‍ഷിക പ്രശ്‌നങ്ങളും, സഖ്യകക്ഷി ശിവസേനയില്‍ നിന്നും പ്രശ്‌നങ്ങള്‍ നേരിടുന്നു. കോണ്‍ഗ്രസ് നേതാക്കളെ തങ്ങളുടെ പാളയത്തില്‍ എത്തിച്ച് എതിരാളിയെ തളര്‍ത്തുന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്. ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ ജനപ്രിയത ഇടിഞ്ഞ നിലയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.