CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 24 Seconds Ago
Breaking Now

ബാങ്ക് അക്കൗണ്ട് മുതല്‍ പാസ്‌വേര്‍ഡുകള്‍ വരെ ചോര്‍ത്തി ജോക്കര്‍ മാല്‍വെയര്‍; ഏതെല്ലാം രാജ്യങ്ങളില്‍, ആപ്പുകളില്‍?

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ 24 ആപ്പുകളില്‍ കണ്ടെത്തിയ ജോക്കര്‍ മാല്‍വെയര്‍ ഉപയോക്താക്കളുടെ പണം ചോര്‍ത്തുന്നു. ഉപയോക്താക്കള്‍ അറിയാതെ പണം പോകുന്ന മാല്‍വെയര്‍ ഇന്ത്യ, യുകെ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടെ ബാധിച്ചിട്ടുണ്ട്. 

പ്ലേ സ്റ്റോര്‍ ആപ്പുകള്‍ പിന്‍വലിച്ചെങ്കിലും പല ഫോണുകളിലും ജോക്കര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളതിനാല്‍ തട്ടിപ്പ് തുടരുകയാണ്. പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകള്‍ ഉപയോക്താവിന്റെ അനുവാദമില്ലാതെ സൈന്‍അപ്പ് ചെയ്താണ് പണം കവരുന്നത്. 

ക്രെഡി, ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൃത്യമായി പരിശോധിക്കാത്തവര്‍ പണം ചോരുന്നത് അറിയുകയുമില്ല. ജോക്കര്‍ മാല്‍വെയര്‍ കടന്നുകൂടിയ ആപ്പുകള്‍ ഇവയാണ്:

- അഡ്വക്കേറ്റ് വാള്‍പേപ്പര്‍

- ഏജ് ഫേസ്

-അള്‍ത്താര്‍ മെസേജ്

- ആന്റിവൈറസ് സെക്യൂരിറ്റി-സെക്യൂരിറ്റി സ്‌കാന്‍

- ബീച്ച് ക്യാമറ

- ബോര്‍ഡ് പിക്ചര്‍ എഡിറ്റിംഗ്

- സെന്‍ട്ടെന്‍ വാള്‍പേപ്പര്‍

- ക്ലൈമറ്റ് എസ്എംഎസ്

- കൊളേറ്റ് ഫേസ് സ്‌കാനര്‍

- ക്യൂട്ട് ക്യാമറ

- ഡാസില്‍ വാള്‍പേപ്പര്‍

- ഡിക്ലെയര്‍ വാള്‍പേപ്പര്‍

- ഡിസ്‌പ്ലേ ക്യാമറ

- ഗ്രേറ്റ് വിപിഎന്‍

- ഹ്യൂമര്‍ ക്യാമറ

- ഇഗ്നൈറ്റ് ക്ലീന്‍

- ലീഫ് ഫേസ് സ്‌കാനര്‍

- മിനി ക്യാമറ

- പ്രിന്റ് പ്ലാന്റ് സ്‌കാന്‍

- റാപ്പിഡ് ഫേസ് സ്‌കാനര്‍

- റിവാര്‍ഡ് ക്ലീന്‍

- റൂഡി എസ്എംഎസ്

-സോബി ക്യാമറ 

- സ്പാര്‍ക് വാള്‍പേപ്പര്‍

ഏഷ്യന്‍, ഇയു രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ജോക്കര്‍ മാല്‍വെയര്‍ പടര്‍ന്നുപിടിച്ചത്. ഇന്ത്യ, യുകെ, ജര്‍മ്മനി, ഓസ്‌ട്രേലിയ, ചൈന, ഫ്രാന്‍സ്, അയര്‍ലണ്ട്, കുവൈത്ത്, ഖത്തര്‍, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ മാല്‍വെയര്‍ കടന്നെത്തിയിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.