CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 47 Seconds Ago
Breaking Now

ഹൗഡി മോദി പരിപാടിയ്ക്കുള്ള ഒരുക്കം നടക്കവേ ഹൂസ്റ്റണില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ; അടിയന്തരാവസ്ഥ

വ്യാഴാഴ്ച മുതലാണ് ടെക്‌സാസില്‍ ശക്തമായ മഴ തുടങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി.

അമേരിക്കയിലെ ടെക്‌സാസില്‍ ഞായറാഴ്ച നടക്കുന്ന ഹൗഡി മോദി പരിപാടിക്കുള്ള ഒരുക്കം നടക്കവേ പ്രദേശത്ത് ശക്തമായ മഴ. കാറ്റും ശക്തമായതോട ഹൂസ്റ്റണില്‍ വലിയ നാശനഷ്ടമുണ്ടായി. ടെക്‌സാസില്‍ പലയിടത്തും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതലാണ് ടെക്‌സാസില്‍ ശക്തമായ മഴ തുടങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. അടിയന്തര രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. നിരവധി ഇടങ്ങളില്‍ വൈദ്യുതി മുടങ്ങി. ജനങ്ങളോട് വീട്ടില്‍ തന്നെ കഴിയാനും സുരക്ഷാ മുന്‍കരുതലുകളെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടെക്‌സാസിലെ 13 കൗണ്ടികളില്‍ ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇതിനിടെ ഹൗഡി മോദി പരിപാടിയുടെ ഒരുക്കം മുടക്കമില്ലാതെ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രതീക്ഷിക്കുന്ന ജനം പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്ന് കരുതുന്നതായി സംഘാടകര്‍ പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന ' ഹൗഡി മോദി 'പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി പങ്കിടുന്നുണ്ട്.പരിപാടിയുടെ ഭാഗമാകാന്‍ അമ്പതിനായിരം അമേരിക്കന്‍ ഇന്ത്യക്കാരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.