CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 34 Seconds Ago
Breaking Now

കാമുകി പിണങ്ങിപ്പോയി ; വീടിനു മുന്നില്‍ ജീവനൊടുക്കി യുവാവ് ; തനിക്കിയാളെ അറിയില്ലെന്ന് പെണ്‍കുട്ടി !!

പെണ്‍കുട്ടിയുടെ കുടുംബം കിഷനെ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് കിഷന്റെ കുടുംബത്തിന്റെ ആരോപണം.

കാമുകി പിണങ്ങിപ്പോയതില്‍ മനംനൊന്ത് യുവാവ് യുവതിയുടെ വീടിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. യുപിയിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. ബസന്ത്പൂര്‍ സ്വദേശി കിഷന്‍ ആര്യയാണ് (23) ജീവനൊടുക്കിയത്. അതേസമയം കിഷന്റെത് കൊലപാതകമെന്ന് ആരോപിച്ച് കുടുംബവും രംഗത്തെത്തി.

പോലീസ് പറയുന്നതിങ്ങനെ ; ഏറെ നാളായി പ്രണയത്തിലായിരുന്ന കിഷനും കാമുകിയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. 11 ദിവസം മുമ്പ് വഴക്കുണ്ടായി കിഷനോട് പറയാതെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി.

എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബം കിഷനെ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് കിഷന്റെ കുടുംബത്തിന്റെ ആരോപണം. ആരോപണം പിന്നീട് നിഷേധിച്ച യുവതിയുടെ കുടുംബം കിഷന്‍ പെട്രോള്‍ കയ്യില്‍ കരുതിയിരുന്നുവെന്നും സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും പറഞ്ഞു. കിഷനെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും പരിക്കേറ്റു. ഇതിനിടെ കിഷനെ അറിയില്ലെന്നാണ് യുവതിയുടെ വിചിത്രമായ വാദം !!

രണ്ടുവര്‍ഷം മുമ്പ് ഒരുമിച്ച് താമസിക്കാന്‍ തുടങ്ങുമ്പോള്‍ യുവതിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. യുവതിയുടെ പിതാവ് നല്‍കിയ പരാതിയില്‍ കിഷനെ അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഇരുവരും വീണ്ടും വീടുവിട്ടിറങ്ങി. യുവതിക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ കിഷന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. ഇതില്‍ സിന്ദുരം അണിഞ്ഞിട്ടുമുണ്ട്. ഇവര്‍ വിവാഹം കഴിച്ചോ എന്ന കാര്യം ഉള്‍പ്പെടെ വ്യക്തതയില്ല .




കൂടുതല്‍വാര്‍ത്തകള്‍.