CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 2 Seconds Ago
Breaking Now

അവന്‍ നന്നാകും; പന്തിന് പിന്തുണയുമായി സാക്ഷാല്‍ ഗാംഗുലി; എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ പരിഹാരം!

'പന്തിനെ ഷോട്ട് സെലക്ഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പഠിച്ച് പന്ത് മെച്ചപ്പെടും', ഗാംഗുലി കുറിച്ചു.

ഇന്ത്യയുടെ വിക്കറ്റ്കീപ്പര്‍, ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങവെയാണ് വിമര്‍ശനങ്ങള്‍ നേരിടുന്ന താരത്തിന് ഗാംഗുലിയുടെ പിന്തുണ ലഭിക്കുന്നത്. 

അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്താകല്‍ ശീലമാക്കിയ ഋഷഭ് പന്ത് സമയം മുന്നോട്ട് പോകുമ്പോള്‍ മെച്ചപ്പെടുമെന്നാണ് ഗാംഗുലിയുടെ വിശ്വാസം. 'പന്തിനെ ഷോട്ട് സെലക്ഷന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം പഠിച്ച് പന്ത് മെച്ചപ്പെടും', ഗാംഗുലി കുറിച്ചു. 

ഇന്ത്യന്‍ ടീമിന്റെ ദീര്‍ഘകാല പദ്ധതി നോക്കിയാല്‍ ഈ വിക്കറ്റ്കീപ്പര്‍ തന്നെയാണ് നല്ലത്. എല്ലാ ഫോര്‍മാറ്റുകളിലും താരത്തെ കളിപ്പിക്കാനും സാധിക്കും. ഇന്ത്യക്ക് നല്ല ബാറ്റ്‌സ്മാന്‍മാരുടെ ഒരു നിര തന്നെയുണ്ട്. ഇവര്‍ക്ക് ക്യാപ്റ്റന്റെ പിന്തുണ ആവശ്യമാണ്. മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ ഋഷഭ് പന്തിനെ പോലൊരു താരത്തിന് സാധിക്കുമെന്നും മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു. 

ലോകകപ്പിന് ശേഷം എംഎസ് ധോണി ലീവില്‍ പ്രവേശിച്ചതോടെ പന്തിനാണ് അവസരം ലഭിച്ചത്. എന്നാല്‍ 21കാരനായ യുവതാരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 

 




കൂടുതല്‍വാര്‍ത്തകള്‍.