CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 52 Minutes 6 Seconds Ago
Breaking Now

ഐഎന്‍എക്‌സ് അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവ് ചിദംബരത്തിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി; അറസ്റ്റിലായി 2-ാം മാസത്തിലെ ആശ്വാസവിധിയിലും കോണ്‍ഗ്രസ് നേതാവ് പുറത്തിറങ്ങില്ല

നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിംദബരം

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും, മുന്‍പ് ധനകാര്യ മന്ത്രിയുമായ പി. ചിദംബരത്തിന് സിബിഐ നല്‍കിയ കേസില്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അറസ്റ്റിലായി രണ്ട് മാസത്തിന് ശേഷം ലഭിച്ച ആശ്വാസനടപടിയിലും ചിംദബരത്തിന് ആശ്വാസം ലഭിക്കില്ല. കേസില്‍ ചിംദബരത്തിന് ജാമ്യം നിഷേധിച്ച സെപ്റ്റംബര്‍ 30-ലെ ഡല്‍ഹി ഹൈക്കോടതിയുടെ വിധി തള്ളിയാണ് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്. 

അന്വേഷണ ഏജന്‍സി എപ്പോള്‍ ആവശ്യപ്പെട്ടാലും ചിദംബരം നേരില്‍ ഹാജരാകുമെന്ന് സുപ്രീംകോടതി പറഞ്ഞു. പക്ഷെ സുപ്രീംകോടതിയുടെ ഈ ജാമ്യത്തിലും ചിദംബരത്തിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. നിലവില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ ആയതിനാലാണ് കോണ്‍ഗ്രസ് നേതാവിന് ജയിലില്‍ തുടരേണ്ടി വരുന്നത്. 

ആഗസ്റ്റ് 21നാണ് സിബിഐ അഴിമതി കേസില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്യുന്നത്. കോണ്‍ഗ്രസ് നേതാവിന് പുറമെ മകന്‍ കാര്‍ത്തി, ഏതാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരാണ് കേസില്‍ പ്രതികള്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഇഡി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. അഴിമതി കേസില്‍ അന്വേഷണം സുപ്രധാന ഭാഗത്താണെന്നും ചിദംബരത്തെ പുറത്തുവിട്ടാല്‍ ദൃക്‌സാക്ഷികളെ സ്വാധീനിക്കുമെന്നും സിബിഐ വാദിച്ചു. 

എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നാടുവിടില്ലെന്നും, തെളിവ് നശിപ്പിക്കാന്‍ സാധ്യതയില്ലെന്നുമാണ് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഡ്വക്കേറ്റുമാരായ കപില്‍ സിബല്‍, അഭിഷേക് സിംഗ്വി എന്നിവര്‍ വാദിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.