CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 3 Seconds Ago
Breaking Now

യുക്മ ദേശീയ കലാമാമാങ്കം കെങ്കേമമാക്കാന്‍ അരയും തലയും മുറുക്കി നോര്‍ത്ത് വെസ്റ്റ് റീജിയണ്‍........... രാജ്യത്തിന്റെ നാലതിരുകളില്‍നിന്നും വന്നെത്തുന്ന കലാ പ്രതിഭകളെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി മാഞ്ചസ്റ്റര്‍....

പത്താമത് യുക്മ ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ചരിത്ര നഗരിയായ മാഞ്ചസ്റ്റര്‍ തയ്യാറെടുത്തു കഴിഞ്ഞു. യുക്മ കലാമേളകളുടെ പത്തു വര്‍ഷത്തെ ഐതിഹാസിക യാത്രയില്‍ ഇതാദ്യമായാണ് ദേശീയ മേളക്ക് അരങ്ങൊരുക്കാന്‍ മാഞ്ചസ്റ്ററിന് ഭാഗ്യം ലഭിച്ചിരിക്കുന്നത്.

 

മാഞ്ചസ്റ്റര്‍ ഉള്‍പ്പെടുന്ന നോര്‍ത്ത് വെസ്റ്റ് റീജിയനാണ് ദേശീയ മേളയുടെ ആതിഥേയര്‍. അഡ്വ.ജാക്‌സണ്‍ തോമസ് പ്രസിഡന്റും  സുരേഷ് നായര്‍ സെക്രട്ടറിയും ബിജു പീറ്റര്‍ ട്രഷററുമായിട്ടുള്ള റീജിയണല്‍ കമ്മറ്റി  അവസാനവട്ട തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി യുക്മയുടെ  ചരിത്രത്തില്‍ ഇടം നേടാന്‍ സജ്ജരായിക്കഴിഞ്ഞു. റീജിയണിലെ എല്ലാ അംഗ അസോസിയേഷന്‍ പ്രസിഡന്റുമാരെയും  റീജിയണല്‍ കമ്മറ്റി അംഗങ്ങളെയും ഉള്‍പ്പെടുത്തി റീജിയണല്‍ തലത്തില്‍ രൂപീകരിച്ചിരിക്കുന്ന കോര്‍ഡിനേഷന്‍ കമ്മറ്റി, രാജ്യത്തിന്റെ  നാനാദിക്കില്‍നിന്നും മാഞ്ചസ്റ്ററിലെത്തുന്ന ആയിരങ്ങളെ സ്വീകരിക്കുവാനും, സഹായിക്കുവാനും തയ്യാറായിക്കഴിഞ്ഞു.

 

യുക്മ ദേശീയ കലാമേള മാഞ്ചസ്റ്ററില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ മാഞ്ചസ്റ്ററിലെത്തിച്ചേരുന്ന കലാകാരന്‍മാരെയും കാണികളെയും സ്വീകരിക്കുവാനായി ആതിഥേയരായ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റിയും റീജിയണിലെ അസോസിയേഷന്‍ ഭാരവാഹികളും സര്‍വ്വ സജ്ജരായി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു വരുന്നു. അഡ്വ.  ജാക്‌സന്‍ തോമസ് നേതൃത്വം കൊടുക്കുന്ന നോര്‍ത്ത് വെസ്റ്റ് റീജിയന്റെ കമ്മിറ്റിയില്‍ നാഷണല്‍ കമ്മിറ്റിയംഗം കുര്യന്‍ ജോര്‍ജ്, സെക്രട്ടറി സുരേഷ് നായര്‍, ട്രഷറര്‍ ബിജു പീറ്റര്‍, വൈസ് പ്രസിന്റ് കെ.ഡി. ഷാജിമോന്‍, ജോയിന്റ് സെക്രട്ടറി പുഷ്പരാജ് അമ്പലവയല്‍, ജോയിന്റ് ട്രഷറര്‍ ജോബി സൈമണ്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ രാജീവ്, സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ ബിനുവര്‍ക്കി, മുന്‍ പ്രസിഡന്റും കലാമേള ഇവന്റ് കോര്‍ഡിനേറ്ററുമായ 

ഷീജോ വര്‍ഗ്ഗീസ്, മുന്‍ സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം  തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന നേതൃത്വം കൈയ്യും മെയ്യും മറന്നാണ് പ്രവര്‍ത്തിച്ചു വരുന്നത്.   

 

റീജിയണിലെ അസോസിയേഷനുകള്‍ക്ക് നേതൃത്വം നല്‍കുന്ന തമ്പി ജോസ് (ലിംക), അനീഷ് കുര്യന്‍ (എം.എം.എ), ബിജു.പി.മാണി (എം.എം.സി.എ),ലില്ലിക്കുട്ടി തോമസ്,

  (എസ്.എം.എ), ജിപ്‌സന്‍ ജോസഫ് (നോര്‍മ), ഷാജി വരാക്കുടി (ഓള്‍ഡാം), ബിജോയ് (റോച്ച്‌ഡെയ്ല്‍), സോജി മോള്‍ തേവാരില്‍ (ബോള്‍ട്ടന്‍), ഷൈജു (എം.എ.എസ്), കുര്യാക്കോസ് (ലിമ), സെബാസ്റ്റ്യന്‍ (എഫ്.ഒ.പി), ബിജു ജോസഫ് (എം.എ.പി), സുരേഷ് നായര്‍ (വാമ), ജോഷി മാനുവല്‍ (വിഗന്‍), തുടങ്ങിയവര്‍ നയിക്കുന്ന  അംഗ  അസോസിയേഷനുകളുടെ കൂടെ പിന്തുണയോടെയാണ് ദേശീയ കലാമേളയുടെ വിജയം ഉറപ്പുവരുത്തുന്നത്.

 

ഏവരേയും മാഞ്ചസ്റ്ററിലെ ദേശീയ കലാമേള നടക്കുന്ന പാര്‍സ് വുഡ് സ്‌കൂളിലെ ശ്രീദേവി നഗറിലേക്ക് ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

സ്‌കൂളിന്റെ വിലാസം:

Parrs wood High School & Sixth Form,

Wilmslow Road,

Manchester,

M20 5PG,

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)




കൂടുതല്‍വാര്‍ത്തകള്‍.