സെഹിയോന്‍ യുകെ ഇംഗ്ലീഷ് ടീം നയിക്കുന്ന മൂന്നാം ശനിയാഴ്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 16ാം തിയതി ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെ. പാമേഴ്‌സ് ഗ്രീന്‍ സെന്റ് ആന്‍സ് കാത്തലിക് ഹൈസ്‌കൂളിലെ പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.
ഉച്ചയ്ക്ക് 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ ബ്രദര്‍ ടിങ്കു നയിക്കുന്ന ദൈവസ്തുതി ആരാധനയും ഫാ. പാട്രിക് ലോന്‍ഗോ നയിക്കുന്ന വിശുദ്ധ കുര്‍ബാനയും ബ്രദര്‍ സെയില്‍സ് സെബാസ്റ്റിയന്‍ നേതൃത്വം നല്‍കുന്ന ദൈവ വചന പ്രഘോഷണവും ഉണ്ടായിരിക്കും. ജോണ്‍സണ്‍ ജോസഫ്, സൂര്യ ജോണ്‍സണ്‍ എന്നിവര്‍ ദൈവാനുഭവ സാക്ഷ്യം പങ്കുവെക്കും. ദിവ്യ കാരുണ്യ ആരാധനയും രോഗ സൗഖ്യ പ്രാര്‍ത്ഥനയോടെയും ശുശ്രൂഷകള്‍ സമാപിക്കും.
കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിംഗിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷകള്‍ ക്രമീകരിച്ചിട്ടുണ്ട്.
കണ്‍വെന്‍ഷന്‍ ഹാളിന്റെ അഡ്രസ്
ST.ANNES CATHOLIC HIGH SCHOOL
6,OAKTHROPE ROAD, PALMERS GREEN
LONDON, N135TY
സൗജന്യ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്
മാത്യു: 07915602258