യുട്യൂബ് താരമാകുക എന്നതാണ് ഇന്നത്തെ കാലത്ത് പലരുടെയും ജീവിതലക്ഷ്യം. ഇഷ്ടമുള്ളത് ചെയ്ത് പ്രശസ്തിയൊക്കെ സ്വരുക്കൂട്ടി അങ്ങനെ ജീവിക്കുക. മുഴുവന്‍ സമയജോലി ഉണ്ടായിരുന്നത് തന്നെ ഉപേക്ഷിച്ച് യുട്യൂബ് താരമാകാന്‍ 5000 കലോറിയുള്ള ഭക്ഷണമാണ് 22കാരി ചാര്‍ണ റൗളി അടിച്ചുവിടുന്നത്.
ഓണ്‍ലൈനില്‍ ഇവരുടെ ആരാധകര്‍ ആവശ്യപ്പെടുന്ന ചൈനീസ് ഫാസ്റ്റ് ഫുഡ് ഭക്ഷണങ്ങള്‍ മുതല്‍ മക്‌ഡൊണാള്‍ഡ്‌സ് വിഭവങ്ങള്‍ വരെയാണ് ഈ യുവതി തിന്നുതീര്‍ക്കുക. ആഴ്ചയില്‍ രണ്ട് തവണ വീതമാണ് ഇവരുടെ ഫുഡ് ചലഞ്ച്. ലണ്ടനില്‍ നിന്നുള്ള ചാര്‍ണ ആഴ്ചയില്‍ മൂന്ന് തവണ ജിമ്മില്‍ പോയി ആരോഗ്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായും അവകാശപ്പെടുന്നു.
'എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി 40,000ഓളം കാഴ്ചക്കാരും, 5000 സബ്‌സ്‌ക്രൈബേഴ്‌സും ഉണ്ട്. ഇവര്‍ ആവശ്യപ്പെടുന്നത് അനുസരിച്ചാണ് വെല്ലുവിളി ഏറ്റെടുക്കുക', ചാര്‍ണി പറഞ്ഞു. 2010ല്‍ സൗത്ത് കൊറിയയിലാണ് ആരാധകരെ നേടാന്‍ ലക്ഷ്യമിട്ട് ഇത്തരം ഭക്ഷ്യ ചലഞ്ചുകള്‍ ആരംഭിച്ചത്.
മക്ബാംഗ് താരങ്ങള്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ജോലി ഉപേക്ഷിച്ച് യുട്യൂബ് താരമാകാന്‍ ചാര്‍ണി ഈ തീറ്റപ്പരിപാടി തുടങ്ങിയതോടെ യുകെയിലെ ആദ്യത്തെ മക്ബാംഗ് താരമായി ഇവര്‍. ഇനി 10,000 കലോറി ചലഞ്ച് ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ചാര്‍ണി.