CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 20 Seconds Ago
Breaking Now

കാനഡയില്‍ വനിതാ ഡോക്ടര്‍മാര്‍ക്കു മുമ്പില്‍ നഗ്നതാ പ്രദര്‍ശനം ; ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ഡിസംബര്‍ 4നാണ് വൈഭവിനെ അറസ്റ്റ് ചെയ്യുന്നത്.

കാനഡയിലെ ടൊറന്റോ മേഖലയിലെ മിസിസാഗ നഗരത്തില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ഇന്ത്യക്കാരനായ യുവാവ് പിടിയില്‍. 25 കാരനായ വൈഭവിനെയാണ് പീല്‍ റീജിയണല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതി ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് നടിച്ചാണ് ആശുപത്രിയിലെത്തിയതെന്നും വനിതാ ഡോക്ടര്‍മാരെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു ലക്ഷ്യമിട്ടതെന്നും പൊലീസ് പറയുന്നു.

ഒന്നിലധികം ക്ലിനിക്കുകളിലെ ഡോക്ടര്‍മാര്‍ അടങ്ങിയ വനിതാ ജീവനക്കാര്‍ക്ക് നേരെ പ്രതി അതിക്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ആകാശ് ദീപ് സിങ് എന്ന കള്ളപ്പേരിലാണ് യുവാവ് ക്ലിനിക്കില്‍ മുമ്പ് സന്ദര്‍ശനം നടത്തിയത്. ഡിസംബര്‍ 4നാണ് വൈഭവിനെ അറസ്റ്റ് ചെയ്യുന്നത്.

പൊതുസ്ഥലത്ത് മോശമായി പെരുമാറല്‍, ആള്‍മാറാട്ടം, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മ്മിക്കല്‍, കൈവശം വയ്ക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കുറ്റങ്ങളാണ് വൈഭവിന് മേല്‍ ചുമത്തിയിട്ടുള്ളത്. പ്രതി കസ്റ്റഡിയില്‍ തുടരുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.