CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes 50 Seconds Ago
Breaking Now

കോപ്പിയടിച്ചെങ്കില്‍ അതെന്റെ കഴിവെന്ന് പറഞ്ഞ നസീം വിവാദമായതോടെ അക്കൗണ്ട് ഉപേക്ഷിച്ച് മുങ്ങി

സോഷ്യല്‍മീഡിയയില്‍ സജീവമായി വിവാദമായതോടെ മുങ്ങുകയായിരുന്നു നസീം.

തോല്‍ക്കാന്‍ മനസില്ലെന്ന് തീരുമാനിച്ച നിമിഷമായിരുന്നു ഞാന്‍ ആദ്യമായി വിജയിച്ചത്.. കോപ്പിയടിച്ചത് എന്റെ മിടുക്കെന്ന് പറഞ്ഞ എസ്എഫ്‌ഐ നേതാവ് നസീമിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. ട്രോളുകള്‍ പരക്കുകയുമാണ്. 

പഠിച്ച് പിഎസ്സി പരീക്ഷയെഴുതിയവരെ പരിഹസിക്കുന്ന രീതിയിലായിരുന്നു നസീമിന്റെ വാക്കുകള്‍. ഇത് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വാര്‍ത്തയായതോടെയാണ് നസീം അക്കൗണ്ട് മുക്കിയത്.

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പിഎസ് സി തട്ടിപ്പ് കേസിലും നസീമും ശിവരഞ്ജിത്തും സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായി വിവാദമായതോടെ മുങ്ങുകയായിരുന്നു നസീം.




കൂടുതല്‍വാര്‍ത്തകള്‍.