CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 28 Seconds Ago
Breaking Now

മാസപ്പടി കേസില്‍ വീണ വെള്ളിയാഴ്ച ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ല; ആരോഗ്യപ്രശ്‌നങ്ങളെന്ന് മെയില്‍ അയച്ചു

കൊച്ചി യൂണിറ്റ് ഓഫിസില്‍ നാളെ നേരിട്ടു ഹാജരാകാന്‍ നല്‍കിയ സമന്‍സിനാണ് വീണ അവധി അപേക്ഷ നല്‍കിയിരിക്കുന്നത്

മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ നിന്നും ഒഴിഞ്ഞുമാറി പ്രതിയായ  വീണ. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കൊച്ചി യൂണിറ്റ് ഓഫിസില്‍ നാളെ നേരിട്ടു ഹാജരാകാന്‍ നല്‍കിയ സമന്‍സിനാണ് വീണ അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്നുമാണ് അപേക്ഷയിലെ ആവശ്യം. കത്ത് ഇമെയില്‍ വഴിയാണ് ഇ.ഡി ഓഫീസിലേക്ക് അയച്ചിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള കൃത്യമായ മറുപടിയും തന്റെ അഭിഭാഷകന്‍ വഴി ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അവധി അപേക്ഷയില്‍ ഇ.ഡി സ്വീകരിക്കുന്ന നിലപാട് ഇന്നറിയാം. സാധാരണയായി അനാരോഗ്യം ചൂണ്ടിക്കാണിച്ച് നല്‍കുന്ന അപേക്ഷകള്‍ക്കൊപ്പം കൃത്യമായ വൈദ്യപരിശോധനാ രേഖകള്‍ കൂടി സമര്‍പ്പിച്ചാല്‍ മാത്രമേ ഇ.ഡി അത് പരിഗണിക്കാറുള്ളൂ.

 




കൂടുതല്‍വാര്‍ത്തകള്‍.