CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 27 Minutes 58 Seconds Ago
Breaking Now

കോഴിക്കോട്ട് വീണ്ടും നിപ സ്ഥിരീകരിച്ചു; ചികിത്സയിലുള്ളത് 43കാരന്‍

രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കോഴിക്കോട് ഫറോക്ക് സ്വദേശിയായ 43കാരന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചെങ്കിലും അന്തിമ ഉറപ്പിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.. ഒരാഴ്ച മുമ്പ് കടുത്ത പനിയോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രോഗലക്ഷണങ്ങള്‍ കാണിക്കുകയും ആരോഗ്യനില വഷളാവുകയുമായിരുന്നു.

രോഗബാധയുടെ പശ്ചാത്തലത്തില്‍ രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനും വൈറസിന്റെ ഉറവിടം കണ്ടെത്താനുമുള്ള നടപടികള്‍ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

കൂടുതല്‍വാര്‍ത്തകള്‍.