തനിക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധികയെ ശകാരിച്ച് രാണു മൊണ്ഡാല്‍. 'എന്നെ തൊടരുത്, ഞാനിപ്പോള്‍ സെലിബ്രിറ്റിയാണ്' എന്നു പറഞ്ഞു കൊണ്ട് ആരാധികയെ ശകാരിക്കുന്ന രാണുവിനെ ദൃശ്യങ്ങളില്‍ കാണാം. നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
ആള്‍തിരക്കുള്ള ഒരു കടയില്‍ വെച്ചാണ് ഈ സംഭവം ഉണ്ടായത്. ചുരുങ്ങിയ സമയം കൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പ്രചരിച്ച വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമര്‍ശനങ്ങളുമായെത്തിയത്.
ഉപജീവനത്തിനായി റെയില്‍വേ സ്റ്റേഷനില്‍ ഇരുന്ന് പാട്ടു പാടിയ രാണു മണ്ഡലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ 'ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍' എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വൈറലായതിന് പിന്നാലെ നിരവധി പരിപാടികളില്‍ ഗസ്റ്റ് ആയും ഇവരെത്തി. സെലിബ്രിറ്റിയായെന്ന പേരില്‍ രാണു മൊണ്ഡാലിന്റെ ഈ പെരുമാറ്റം തെറ്റായിപ്പോയെന്നാണ് സോഷ്യല്‍മീഡിയയുടെ വിമര്‍ശനം.