CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 47 Minutes 27 Seconds Ago
Breaking Now

കുട്ടി ജനിക്കുന്നതിന് പത്തു നിമിഷം മുമ്പ് അറിഞ്ഞു ഗര്‍ഭിണിയാണെന്ന് ; വെളിപ്പെടുത്തലുമായി മോഡല്‍

പ്രസവത്തിനു തൊട്ടുമുമ്പു വരേയും ലാങ് മെയ്ഡിന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ അവരുടെ ചിരിക്കുന്ന ചിത്രങ്ങള്‍ ഏറെയുണ്ട്.

ഗര്‍ഭിണിയായതും അമ്മയാകുന്നതുമൊന്നും അറിഞ്ഞില്ലെന്ന് വെളിപ്പെടുത്തുകയാണ് ആസ്‌ട്രേലിയന്‍ മോഡലായ എറിന്‍ ലാങ്‌മെയ്ഡ്. കുട്ടി ജനിക്കുന്നതിന് പത്തു നിമിഷം മുമ്പാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ അറിഞ്ഞത്. ശരീരത്തിലും പ്രകടമായ മാറ്റം ഇല്ലായിരുന്നു. പ്രസവത്തിനു തൊട്ടുമുമ്പു വരേയും ലാങ് മെയ്ഡിന്റെ ഇന്‍സറ്റഗ്രാം അക്കൗണ്ടില്‍ അവരുടെ ചിരിക്കുന്ന ചിത്രങ്ങള്‍ ഏറെയുണ്ട്.

ശുചിമുറിയില്‍പോയ ലാങ്‌മെയ്ഡ് അലറിവിളിക്കുന്ന ശബ്ദം കേട്ടാണ് പങ്കാളി ഡാന്‍ കാര്‍ടി ഓടിയെത്തുന്നത്. കണ്ടതോ തന്റെ കാമുകി ഒരു നവജാത ശിശുവിനെ കയ്യിലെടുത്തു നില്‍ക്കുന്നതും. ഗര്‍ഭനിരോധന ഗുളികകള്‍ ലാങ് മെയ്ഡ് സ്ഥിരമായി കഴിക്കാറുണ്ടായിരുന്നു. ഗര്‍ഭകാലത്ത് ഒരിക്കല്‍പോലും ചര്‍ദ്ദിച്ചില്ല, വയര്‍ വീര്‍ത്തില്ല, ശരീരികമായ ഒരു വ്യത്യാസവുമില്ലാതെ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലാങ്‌മെയ്ഡ് പോസ്റ്റ് ചെയ്തത് പങ്കാളിക്കൊപ്പം നവജാജത ശിശുവിനെ കമ്പിളിയില്‍ പൊതിഞ്ഞ് കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രമാണ്.

എന്നാല്‍ ഇത് പുതുമയല്ലന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 2500 സ്ത്രീകളില്‍ ഒരാള്‍ക്ക് അത് സംഭവിക്കാം. അപൂര്‍വ്വ അവസ്ഥയാണ്. ഏതായാലും കുട്ടി ആരോഗ്യവതിയാണ് .




കൂടുതല്‍വാര്‍ത്തകള്‍.