CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 11 Seconds Ago
Breaking Now

മഹാരാഷ്ട്രയില്‍ പുതിയ സഖ്യം അവസരവാദപരം ; ആയുസ്സു കുറവായിരിക്കുമെന്ന് നിതിന്‍ ഗഡ്കരി

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ആറെട്ടുമാസത്തിനപ്പുറം നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ശിവസേന എന്‍.സി.പി കോണ്‍ഗ്രസ് സഖ്യത്തിനെതിരെ ബി.ജെ.പി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. ഇവര്‍ തമ്മിലുള്ള സഖ്യം അവസരവാദപരമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചാലും ആറെട്ടുമാസത്തിനപ്പുറം നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്ത പ്രത്യയശാസ്ത്രം മുന്നോട്ട് വെക്കുന്ന പാര്‍ട്ടികള്‍ തമ്മില്‍ സഖ്യമുണ്ടാക്കിയതെന്നും ഇത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവസരവാദമാണ് അവരുടെ സഖ്യത്തിന്റെ അടിസ്ഥാനം. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്ന ഏക മുദ്രാവാക്യവുമായി മൂന്ന് പാര്‍ട്ടികളും ഐക്യപ്പെട്ടു. ഈ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമോ എന്ന് എനിക്ക് സംശയമുണ്ട്. രൂപീകരിക്കപ്പെട്ടാലും അത് ആറെട്ട്മാസത്തിനപ്പുറം നിലനില്‍ക്കില്ല ഗഡ്കരി പറഞ്ഞു.

മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലാണ് ദീര്‍ഘകാല സഖ്യകക്ഷിയായ ശിവസേന ബിജെപിയുമായി പിരിഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.