CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 8 Minutes 1 Seconds Ago
Breaking Now

പ്രസവിച്ച കുഞ്ഞിനു വയറില്‍ ഭ്രൂണം ; അടിയന്തര ശസ്ത്രക്രിയ നടത്തി

കുഞ്ഞിന്റെ വയറ്റിലുള്ള കുഞ്ഞിന് അവയവങ്ങള്‍ രൂപപ്പെട്ട് ജീവന് തന്നെ ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്

കുഞ്ഞ് ജനിച്ചപ്പോള്‍ ഡോക്ടര്‍മാരും മാതാപിതാക്കളും ആ വിവരം അറിഞ്ഞ് ഞെട്ടി. ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വയറില്‍ കുഞ്ഞുമായി പിറന്നതോടെയാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നത്. അപൂര്‍വ്വമായ മെഡിക്കല്‍ അവസ്ഥയാണ് ഇതിന് കാരണമായത്. കൊളംബിയയിലെ ഒരു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അമ്മയുടെ പ്രസവത്തിന് രണ്ട് മാസം മുന്‍പ് വയറ്റിലുള്ള കുഞ്ഞിന് രണ്ട് പൊക്കിള്‍ കൊടിയുള്ളതായി ശ്രദ്ധിച്ചിരുന്നു. 

എന്നാല്‍ ഇത് ഇരട്ടകുട്ടികള്‍ മൂലമായിരുന്നില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞു. വയറ്റിലുള്ള പെണ്‍കുഞ്ഞ് മറ്റൊരു ഭ്രൂണത്തെ സ്വന്തം വയറിലേക്ക് വലിച്ചെടുത്ത് കുഞ്ഞിന്റെ പൊക്കിള്‍കൊടി വഴി വളര്‍ച്ച നേടുകയായിരുന്നു. പാരാസൈറ്റിക് ട്വിന്‍ എന്ന ഈ അത്യപൂര്‍വ്വമായ അവസ്ഥ ഇരട്ടക്കുട്ടികള്‍ രൂപപ്പെടുന്നതിന് സമാനമാണ്. 

കുഞ്ഞിന്റെ വയറ്റിലുള്ള കുഞ്ഞിന് അവയവങ്ങള്‍ രൂപപ്പെട്ട് ജീവന് തന്നെ ഭീഷണിയാകുമെന്ന് കണ്ടെത്തിയതോടെ അടിയന്തര ശസ്ത്രക്രിയ വഴിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഇറ്റ്‌സ്മാര എന്നാണ് കുഞ്ഞിന് ഇവര്‍ പേരിട്ടത്. 24 മണിക്കൂറിന് ശേഷം കുഞ്ഞിനും സിസേറിയന്‍ നടത്തേണ്ടി വന്നു. പൂര്‍ണ്ണമായും രൂപ്പപെടാതെ ഹൃദയവും, തലച്ചോറുമില്ലാതെ പിണ്ഢമായാണ് ഇതിനെ പുറത്തെടുത്തത്.  5 ലക്ഷം പേരില്‍ 200 കേസുകളില്‍ മാത്രമാണ് ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.