മണിരത്‌നം ചിത്രം 'പൊന്നിയിന്‍ സെല്‍വന്‍' ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന കൃതിയെ ആരാധമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി ഗംഭീര കാസ്റ്റിംഗാണ് മണിരത്‌നം നടത്തുന്നത്. ചിത്രത്തില്‍ മലയാളി താരം ലാലും വേഷമിടുന്നു.
വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍ തുടങ്ങി വമ്പന്‍ താരങ്ങളെയാണ് ചിത്രത്തിലേക്ക് മണി രത്‌നം കാസ്റ്റ് ചെയ്തിരിക്കുന്നത്.
ലാല്‍ തന്നെയാണ് പുതിയ വേഷത്തെ പറ്റി വെളിപ്പെടുത്തിയത്. 'സിനിമയില്‍ ഞാന്‍ ഒരേഒരാളോടു മാത്രമേ അവസരം ചോദിച്ചിട്ടുള്ളു. അത് മണിരത്‌നം സാറിനോടാണ്. നടി സുഹാസിനിയുമായുള്ള പരിചയത്തിന്റെ പുറത്തായിരുന്നു അത. ഇപ്പോഴിതാ ആ സ്വപനം യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തില്‍ പ്രായമുള്ള ഒരു യോദ്ധാവിന്റെ വേഷം ചെയ്യാന്‍ എന്നെ വിളിച്ചിരിക്കുകയാണ്. അതിനുവേണ്ടി കുതിരയോട്ടം പരിശീലിക്കുന്നുണ്ട്