CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 24 Minutes 10 Seconds Ago
Breaking Now

മുഖ്യമന്ത്രിയ്‌ക്കൊപ്പം സെല്‍ഫിയ്ക്ക് ശേഷം രജനിക്കൊപ്പം പ്രണവ്

മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സെല്‍ഫിക്കു ശേഷം നടന്‍ രജനീകാന്തിനൊപ്പം സെല്‍ഫിയെടുത്ത് പ്രണവ്. ഇരു കൈകളും ഇല്ലാത്ത ചിത്രകാരനായ ആലത്തൂര്‍ സ്വദേശി പ്രണവ് ചെന്നൈ പയസ് ഗാര്‍ഡനിലെത്തിയാണ് രജനിയെ കണ്ടത്. പ്രണവിനെ പൊന്നാടയണിയിച്ചാണ് രജനികാന്ത് സ്വീകരിച്ചത്. കാല്‍ കൊണ്ട് താന്‍ വരച്ച രജനിയുടെ ചിത്രം പ്രണവ് അദ്ദേഹത്തിന് സമ്മാനിച്ചു.

രജനിയോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പ്രണവിനെക്കുറിച്ചുള്ള കുറിപ്പും ആര്‍.ബി.എസ്.ഐ പേജിലാണ് ഷെയര്‍ ചെയ്തിട്ടുള്ളത്. പേജിന്റെ കവര്‍ ഫോട്ടോ പ്രണവില്‍ നിന്നും രജനി പ്രണവ് വരച്ച ചിത്രം ഏറ്റുവാങ്ങുന്ന ഫോട്ടോയാണ്.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുക പ്രണവ് തന്റെ ജന്മദിനത്തില്‍ കേരള സര്‍ക്കാറിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. പിണറായി വിജയന്‍ പ്രണവിനെക്കുറിച്ച് നവംബര്‍ 12 ഫേസ് ബുക്ക് പോസ്റ്റിട്ടിരുന്നു.ഇതോടെ പ്രണവിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.