CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 27 Seconds Ago
Breaking Now

നടി കല്‍പനയുടെ മകള്‍ ശ്രീമയി നായികയാകുന്നു

നടി കല്‍പനയുടെ മകള്‍ ശ്രീമയി അഭിനയരംഗത്തേക്ക്. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന 'കിസ്സ' എന്ന ചിത്രത്തിലാണ് ശ്രീമയി നായികയായെത്തുന്നത്. അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്, മേഘ എന്നിവരാണ് കിസ്സയിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

കല്‍പ്പനയുടെ മരണ ശേഷം മകള്‍ ശ്രീമയിയെ അഭിനയ രംഗത്തേക്ക് എത്തിക്കാന്‍ പിന്തുണ നല്‍കിയത് കല്‍പ്പനയുടെ സഹോദരിയും നടിയുമായ ഉര്‍വ്വശിയാണ്.

മിറാക്കിള്‍ മൂവി മേക്കേര്‍സിന്റെ ബാനറില്‍ അബ്ദുള്‍ ജലീല്‍ ലിംപ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു രവി തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സീനു സിദ്ധാര്‍ഥ് ആണ്. തലശ്ശേരി, മൈസൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.




കൂടുതല്‍വാര്‍ത്തകള്‍.