CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 20 Seconds Ago
Breaking Now

ആക്ഷന് പ്രാധാന്യം നല്‍കി ഒരു ചിത്രം ഇതാദ്യം: ബിഗ് ബ്രദറിനെ കുറിച്ച് സിദ്ദിഖ്

മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ബിഗ് ബ്രദര്‍'. സച്ചിദാനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ എല്ലാവരുടെയും രക്ഷകനാണ് സച്ചിദാനന്ദന്‍ എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിദ്ദിഖ്.

കുടുംബപശ്ചാത്തലത്തില്‍ പറയുന്ന ഒരു ആക്ഷന്‍ത്രില്ലര്‍ ആണ് ബിഗ് ബ്രദര്‍ എന്നും ആദ്യമായാണ് താന്‍ ആക്ഷന്‍ ഓറിയന്റഡ് ചിത്രം ചെയ്യുന്നതെന്നും സിദ്ദിഖ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി. 'എന്റെ മുന്‍കാല സിനിമകളിലും ആക്ഷനുണ്ടായിരുന്നു. അത് ബോഡി ഗാര്‍ഡിലായാലും ഭാസ്‌കര്‍ ദി റാസ്‌ക്കലിലായാലും എന്തിനേറെ വിയറ്റ്‌നാം കോളനിയില്‍പോലും സംഘട്ടനരംഗങ്ങളുണ്ട്. പക്ഷേ തീര്‍ത്തും ആക്ഷന് പ്രാധാന്യം നല്‍കിയിട്ടുള്ള ഒരു ചിത്രം ഇതാദ്യമാണ്' എന്ന് സിദ്ദിഖ് പറയുന്നു.

'മോഹന്‍ലാല്‍ മാത്രമാണ് ഈ കഥാപാത്രത്തിന് അനുയോജ്യന്‍. ലാലിന്റെ ഇമേജില്‍ നിന്നു തന്നെയാണ് അങ്ങനെയൊരു കഥാപാത്രം സൃഷ്ടിച്ചത് എന്ന് സിദ്ദിഖ് വ്യക്തമാക്കി. 32 കോടി ബഡ്ജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സിദ്ദിഖ് തന്നെയാണ്.




കൂടുതല്‍വാര്‍ത്തകള്‍.