CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 16 Minutes 18 Seconds Ago
Breaking Now

യുകെ മലയാളകള്‍ക്കായി മികച്ചൊരു സംഗീത ആല്‍ബം ; ഗോഡ്‌സ് ഗ്രേഡിന്റെ പ്രകാശനം മാര്‍ സ്രാമ്പിക്കല്‍ പിതാവും ഫാ സോജി ഓലിക്കലും ചേര്‍ന്നു നിര്‍വ്വഹിച്ചു

ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശന കര്‍മ്മനം ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്നു.

യുകെ മലയാളികള്‍ക്കായി ഒരു ക്രിസ്മസ് സമ്മാനം. മേബിള്‍ രാജന്‍ രചന നിര്‍വ്വഹിച്ച് രാജന്‍ കോശി നിര്‍മ്മിച്ച പുതിയ ക്രിസ്മസ് ആല്‍ബം ഗോഡ്‌സ് ഗ്രേഡ് പ്രകാശനം ചെയ്തു. ആല്‍ബത്തിന്റെ ഔദ്യോഗിക പ്രകാശന കര്‍മ്മനം ബര്‍മ്മിങ്ഹാമില്‍ വച്ച് നടന്നു. സെഹിയോന്‍ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ വച്ച് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ സോജി ഓലിക്കലും ചേര്‍ന്നാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഈ ആല്‍ബത്തില്‍ ഡെന്ന ജോമോണ്‍ ആലപിച്ചിരുന്ന ഗാനം സെഹിയോന്‍ വോദിയില്‍ ആലപച്ചപ്പോള്‍ ചടങ്ങ് ഏവര്‍ക്കും പ്രിയങ്കരമായി മാറി.

1500 ലേറെ ആല്‍ബങ്ങള്‍ക്ക് ഈണം നല്‍കിയ പ്രശസ്ത സംഗീത സംവിധായകനാണ് പീറ്റര്‍ ചേരാനല്ലൂര്‍. തന്റെ സംഗീത ജീവിതത്തിന്റെ സില്‍വര്‍ ജൂബിലി ആല്‍ബം ദി ഗ്ലോറി ടു ഗോഡിന്റെ വിജയ ശേഷം അദ്ദേഹം സംഗീതം നല്‍കുന്ന ക്രിസ്തീയ സംഗീത ആല്‍ബമാണ് ഗോഡ്‌സ് ഗ്രേസ്.

ബെഡ്‌ഫോര്‍ഡ് മലയാളിയും ഡിവൈന്‍ മേഴ്‌സി പ്രേയര്‍ ഗ്രൂപ്പ് ലീഡും, ബെഡ് ഫോര്‍ഡ് ഹോസ്പിറ്റല്‍ സ്റ്റാഫ് നഴ്‌സും പത്തനംതിട്ട സ്വദേശിയുമായ മേബിള്‍ രാജന്‍, വചന പ്രഘോഷകനും സംഗീത രചയിതാവുമായ ബോബി ജോണ്‍ കലയന്താനി,  രാജേഷ് അത്തിക്കയം, ഫാ വര്‍ഗീസ് സാമുവേല്‍ എന്നിവരുടെ വരികളാണ് ഈ ആല്‍ബത്തില്‍ ഈണങ്ങളായിരിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ ആല്‍ബമായ ഗോഡ്‌സ് ഗ്രേസ് രാജന്‍ കോശി നിര്‍മ്മിച്ചു ആര്‍ ആര്‍ ക്രിയേഷന്‍സ് വിതരണം ചെയ്യുന്നു.

ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഗായകരനായ കെസ്റ്റര്‍, മധു ബാലകൃഷ്ണന്‍, അഭിജിത് കൊല്ലം, മനോജ് ക്രിസ്റ്റി, നിക്‌സണ്‍, രാജന്‍ കോശി (ബെഡ് ഫോര്‍ഡ്), പീറ്റര്‍ ചേരാനല്ലൂര്‍, മിഥില മൈക്കിള്‍, നൈഡിന്‍ പീറ്റര്‍ എന്നിവര്‍ക്കൊപ്പം യുകെയിലെ വളര്‍ന്നുവരുന്ന ഗായികയും നിരവധി സംഗീത ആല്‍ബങ്ങളില്‍ ഇതിനോടകം ഗാനങ്ങള്‍ ആലപിക്കുകയും ചെയ്ത ഡെന്ന ആന്‍ ജോമോന്‍ (ബെഡ്‌ഫോര്‍ഡ്), അപര്‍ണ ജെയിംസ്, ഏയ്ഞ്ചലീന സിബി എന്നിവര്‍ ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജന്‍ കോശി ; ൦൭൮൭൭൦൨൭൪൩൯

 

" target="_blank">വീഡിയോ കാണാം 





കൂടുതല്‍വാര്‍ത്തകള്‍.