Breaking Now

പൗരത്വഭേദഗതി നിയമത്തിനെതിരെ ഐതിഹാസിക പ്രക്ഷോഭത്തിനൊരുങ്ങി ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍; പിന്തുണയുമായി ചേതനയും സമീക്ഷയും ക്രാന്തിയും പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷനും.

1938 മുതല്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന, ഇന്ത്യന്‍ വംശജരുടെ ആദ്യകാല കൂട്ടായ്മയായിട്ടുള്ള ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായിട്ടുള്ള പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി 11 ശനിയാഴ്ച 2 മണിക്ക് ബര്‍മിംഗ്ഹാം ഇന്ത്യന്‍ കോണ്‌സുലേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുന്നു.

          ഇന്ത്യാ രാഷ്ട്രം രൂപം കൊണ്ടിട്ട് 72 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ കാലയളവില്‍,ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഉണ്ടാകാത്ത നിലയിലുള്ള മനുഷ്യവിരുദ്ധവും, ഭരണഘടനാവിരുദ്ധവും, അങ്ങേയറ്റം വിവേചനപരവുമായ നിയമമാണ് മോഡി അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യാ രാജ്യം അഭിമാനകരമായി കരുതി പോന്ന രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യ സംസ്‌കാരവും തച്ചു തകര്‍ത്തു കൊണ്ട്  ഇന്ത്യാ  രാജ്യത്തെ ഇല്ലാതാക്കാനും, പകരം RSS സ്വപ്നം കാണുന്ന ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും നടത്തുന്ന ഇത്തരം നീചമായ നടപടികള്‍ക്കെതിരെ, സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയിലുടനീളം നടന്നു വരുന്നത്. ജെ എന്‍ യു ,ജാമിയ മില്ലിയ,അലിഗഡ്, ഹൈദരാബാദ് യൂണിവേഴ്‌സിറ്റി തുടങ്ങി രാജ്യത്തെ സുപ്രധാന സര്‍വകലാശാല വിദ്യാര്‍ത്ഥികളും, യുവജനങ്ങളും, മറ്റ് ബഹുജനങ്ങളും നടത്തുന്ന ജനാതിപത്യ സമരങ്ങളെ അടിച്ചമര്‍ത്താനാണ് മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലീസും സംഘപരിവാര്‍ ഗുണ്ടകളും വിദ്യാര്‍ത്ഥികള്‍ക്ക് മേലെ നടത്തുന്ന കിരാത നടപടികളില്‍ പ്രതിഷേദിച്ചുകൊണ്ടും, സമരസങ്ങളില്ലാത്ത സമരത്തില്‍  അഹോരാത്രം പങ്കെടുത്തു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ബഹുജനതയോട് ഐക്യപ്പെട്ടുകൊണ്ടും ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് ബ്രിട്ടനിലെ മലയാളി സാംസ്‌കാരിക സംഘടനകളായ ചേതനയും സമീക്ഷയും ക്രാന്തിയും ഒപ്പം പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസ്സോസിയേഷനും പൂര്‍ണ പിന്തുണ നല്‍കിക്കൊണ്ട് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നു. ഇന്ത്യാ രാഷ്ട്രം രൂപീകൃതമാകുന്ന കാലത്തെല്ലാം രാജ്യത്തെ ഒറ്റിക്കൊടുക്കുകയും,രാജ്യതാല്പര്യത്തെ വഞ്ചിക്കുകയും മാത്രം ചെയ്തു ശീലിച്ചിട്ടുള്ള രാജ്യദ്രോഹികളായ സംഘപരിവാറുകാരാണ് ഇന്ന് ദേശീയ പൗരത്വ പട്ടികയുമായി വന്ന്, വര്‍ഷങ്ങളായി ഇന്ത്യയില്‍ ജീവിക്കുന്ന, ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഇന്ത്യക്കാരോട്, പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് അവരുടെ ആത്മാഭിമാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്.ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരു മനുഷ്യജീവിക്കും ഇതിനെ അനുകൂലിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹനാകാന്‍ മതം ആധാരമാകുന്നു എന്ന അങ്ങേയറ്റം അപരിഷ്‌കൃതവും മനുഷ്യാവകാശങ്ങളുടെ ലംഘനവുമായിട്ടുള്ള CAA എന്ന ഈ വികൃത നിയമത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ജനതക്ക് കരുത്തു പകരുവാനും, ലോക ജനശ്രദ്ധ ഈ വിഷയത്തില്‍ ഉയര്‍ത്തി കൊണ്ടുവരാനും വേണ്ടി നടക്കുന്ന ഈ പ്രതിഷേധ കൂട്ടായ്മയിലേക്ക് എല്ലാ നല്ലവരായ നാട്ടുകാരെയും സ്വാഗതം ചെയ്യുന്നുവെന്നും,ജാതി മത ഭേതമന്യേ എല്ലാ വിഭാഗം ആളുകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും സംഘടനാ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

  ലിയോസ് പോള്‍
കൂടുതല്‍വാര്‍ത്തകള്‍.