CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 25 Minutes 55 Seconds Ago
Breaking Now

മൂന്നാമത് ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം ; യൂണിറ്റ്‌തല മത്സരങ്ങൾക്ക് ആവേശകരമായ തുടക്കം.

മൂന്നാമത് ബ്രിസ്റ്റോൾ ബൈബിൾ കലോത്സവത്തിന് മുന്നോടിയായി STSMCC സംഘടിപ്പിച്ച ബ്രിറ്റൊളിലെ യൂണിറ്റുതല കലാമത്സരങ്ങൾക്ക് വാശിയേറിയ തുടക്കം.

ഒക്ടോബർ 26 ന് നടക്കുന്ന മൂന്നാമത്  ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള ബ്രിസ്റ്റോൾതല യൂണിറ്റു മത്സരങ്ങൾക്ക് ഇന്നലെ ഫിൽട്ടണിലുള്ള എദെൻ ഗ്രോവ് മെതടിസ്റ്റ് ചർച്ച് വേദിയായി.കുട്ടികളുടെയും മുതിർന്നവരുടെയും പ്രാധിനിത്യം കൊണ്ട് ശ്രദ്ധേയമായ യൂണിറ്റുതല കലാമത്സരങ്ങൾ ഉന്നത നിലവാരം പുലർത്തി.രാവിലെ 10 മണിയോടെ ആരംഭിച്ച കലാ മത്സരങ്ങളിൽ നാല് വിവിധ പ്രായപരിധികളിലായി ബൈബിൾ റീഡിംഗ് ഇംഗ്ലീഷിലും ,മലയാളത്തിലും , ഉപന്യാസ രചന , ബൈബിൾ ക്വിസ് , കളർ പെയിന്റിംഗ് , പെൻസിൽ സ്കെച്ചിംഗ് എന്നീ ഇനങ്ങളിൽ   മത്സരങ്ങൾ നടന്നു .STSMCC വികാരി ഫാ.പോൾ വെട്ടിക്കാട്ട് ,ട്രസ്റ്റി സ്റ്റാനി തുരുത്തെൽ തുടങ്ങിയവർ നേതൃത്വം നല്കി.

ഒക്ടോബർ ഇരുപത്തിയാറാം തിയതി ബ്രിറ്റൊളിലെ സൌത്ത്മീഡിലുള്ള  ഗ്രീൻവെ സെന്റെറിൽ വച്ചാണ് മൂന്നാമത് ബ്രിസ്റ്റോൾ ബൈബിൾ കലോത്സവം നടക്കുന്നത്.  മത്സരങ്ങളുടെ വിശദവിവരങ്ങൾക്ക് STSMCC യുടെ വെബ്‌സൈറ്റ്  സന്ദർശിക്കുക.   http://syromalabarchurchbristol.com/


 

ഇന്നലെ നടന്ന കലാമത്സരങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക. 




കൂടുതല്‍വാര്‍ത്തകള്‍.