CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 40 Minutes 25 Seconds Ago
Breaking Now

ബ്രിട്ടീഷുകാരുടെ പൊതുപണം ഉപയോഗിച്ച് ഇനി ഹാരിയും, മെഗാനും ഉലകം ചുറ്റേണ്ട; രാജകീയ ദമ്പതികളുടെ പദവികള്‍ റദ്ദാക്കണമെന്ന് വിധിയെഴുതി ജനങ്ങള്‍; രാജ്ഞിയെ കുത്തിയത് ബ്രിട്ടന് പിടിച്ചിട്ടില്ല!

ഹാരി, മെഗാന്‍ ഭാവിയെക്കുറിച്ച് കരാറുണ്ടാക്കാന്‍ രാജ്ഞി കൊട്ടാര അധികൃതര്‍ക്ക് 72 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്

ഹാരിയും, മെഗാനും ബ്രിട്ടീഷ് രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍മാറ്റം പ്രഖ്യാപിച്ചതിന് എതിരെ ജനരോഷം പുകയുന്നു. രാജ്ഞിക്ക് വളരെ മോശം പെരുമാറ്റമാണ് ഇവരില്‍ നിന്നും നേരിടേണ്ടി വന്നതെന്ന് വിശ്വസിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഇരുവരുടെയും ജനപ്രിയത അകലുകയാണ്. ഡെയ്‌ലി മെയില്‍ നടത്തിയ സര്‍വ്വെയില്‍ ദമ്പതികള്‍ക്ക് എതിരെ രോഷം രേഖപ്പെടുത്താന്‍ ജനം പ്രത്യേകം ശ്രദ്ധിച്ചു. 

രാജകീയ ദൗത്യങ്ങളില്‍ നിന്നും പിന്‍മാറിയ സ്ഥിതിക്ക് ഇവരുടെ പദവികളും, ആനുകൂല്യങ്ങളും കൂടി പിന്‍വലിച്ചില്ലെങ്കില്‍ രോഷം ഉയരുമെന്ന് സര്‍വ്വെ വ്യക്തമാക്കി. ഹാരിയെയും, മെഗാനെയും വിന്‍ഡ്‌സര്‍ കോട്ടേജില്‍ നിന്നും പുറത്താക്കണമെന്നും ഭൂരിപക്ഷം ആവശ്യപ്പെട്ടു. ഇതിന് പുറമെ കോട്ടേജ് പുനരുദ്ധരിക്കാന്‍ ചെലവാക്കിയ 2.4 മില്ല്യണ്‍ പൗണ്ട് പൊതുപണം ഇവരില്‍ നിന്നും തിരിച്ചുപിടിക്കാനും ജനങ്ങള്‍ ആവശ്യപ്പെടുന്നു. 

മെഗാന്‍ മാര്‍ക്കിളാണ് ദമ്പതികളുടെ ഞെട്ടിക്കുന്ന നീക്കത്തിന് ചുക്കാന്‍ പിടിച്ചതെന്ന് ജനം വിശ്വസിക്കുന്നു. നാല് ശതമാനം പേര്‍ മാത്രമാണ് മറിച്ച് ചിന്തിച്ചത്. ഹാരി രാജകുമാരന്‍ പ്രശ്‌നങ്ങളുടെ നടുവിലാണെന്ന് ചാള്‍സ് രാജകുമാരന്‍ ഭയപ്പെടുന്നതിന് ഇടെയാണ് ജനങ്ങള്‍ ഈ നിലപാട് രേഖപ്പെടുത്തിയത്. കാനഡയിലെ വാന്‍കോവറിലേക്ക് മെഗാന്‍ മടങ്ങിയതിന് ശേഷം ബ്രിട്ടീഷ് രാജകുടുംബത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാനുള്ള ഉത്തരവാദിത്വം ഹാരിയുടെ ചുമലിലാണ്. 

ഹാരി, മെഗാന്‍ ഭാവിയെക്കുറിച്ച് കരാറുണ്ടാക്കാന്‍ രാജ്ഞി കൊട്ടാര അധികൃതര്‍ക്ക് 72 മണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പദ്ധതികള്‍ എത്രയും വേഗം തീരുമാനിക്കാമെന്നാണ് സസെക്‌സ് ദമ്പതികളുടെ പ്രതീക്ഷ. രാജാധികാരത്തില്‍ നിന്നും ഇരുവരെയും ആട്ടിയോടിച്ചതാണെന്ന ഐടിവി അവതാരകന്‍ ടോം ബ്രാന്‍ഡിയുടെ ആരോപണം കൊട്ടാരം തള്ളിയിട്ടുണ്ട്. ബരാക് ഒബാമയും, മിഷേല്‍ ഒബാമയുമാണ് സാധാരണക്കാരായി പുറത്തെത്തിയ ദമ്പതികള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.