CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 28 Minutes 39 Seconds Ago
Breaking Now

ആ ഭീകരന്‍ ബ്രിട്ടനിലും; കൊറോണാ വൈറസ് രാജ്യത്ത് എത്തിയിരിക്കാമെന്ന് ആശങ്ക; വുഹാനില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ക്ക് ഹീത്രൂവില്‍ പരിശോധനകളില്ല; എന്തെങ്കിലും അസ്വസ്ഥത തോന്നിയാല്‍ എന്‍എച്ച്എസില്‍ വിളിക്കാന്‍ നോട്ടീസ് മാത്രം!

വുഹാനില്‍ നിന്നും ഹീത്രൂ വിമാനത്താവളത്തിലേക്ക് മൂന്ന് വിമാനങ്ങളാണുള്ളത്

17 പേരുടെ മരണത്തിന് ഇടയാക്കി ഏഷ്യയില്‍ പടര്‍ന്നുപിടിക്കുന്ന അപകടകരായിയായ കൊറോണാവൈറസ് ബ്രിട്ടനില്‍ എത്തിയിരിക്കാമെന്ന് നിഗമനം. രോഗം പുറമേയ്ക്ക് പടരുന്നത് ഒഴിവാക്കാനായി വുഹാനില്‍ നിന്നുള്ള ജനങ്ങള്‍ പുറത്തേക്ക് പോകുന്നത് പൂര്‍ണ്ണമായി വിലക്കാന്‍ ചൈന ഒരുങ്ങുന്നതിന് ഇടെയാണ് ബ്രിട്ടന്‍ ഈ വിഷയത്തില്‍ നിസംഗത പുലര്‍ത്തുന്നതായി വ്യക്തമാകുന്നക്. 11 മില്ല്യണ്‍ ജനസംഖ്യയുള്ള വുഹാന്‍ അടച്ച് പൂട്ടി പുറത്തേക്കുള്ള വിമാനങ്ങളും, ട്രെയിനുകളും നിര്‍ത്തലാക്കിയ അധികൃതര്‍ എന്തെങ്കിലും അവശ്യഘട്ടത്തില്‍ മാത്രം പ്രദേശം വിടാനാണ് പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 

1918ല്‍ 50 മില്ല്യണ്‍ ജനങ്ങളുടെ മരണത്തിന് ഇടയാക്കിയ സ്പാനിഷ് ഫ്‌ളൂ പകര്‍ച്ചവ്യാധി പോലെയാണ് പുതിയ വൈറസെന്ന് ആരോഗ്യ മേധാവികള്‍ ആശങ്ക പ്രകടിപ്പിച്ചു. ഹീത്രൂ വിമാനത്താവളത്തില്‍ വുഹാനില്‍ നിന്നെത്തുന്ന യാത്രക്കാരെ ഒറ്റയ്ക്ക് നിര്‍ത്തുന്നുണ്ടെങ്കിലും ഈ പ്രതിരോധ നടപടികള്‍ പര്യാപ്തമല്ലെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു. ചൈനീസ് നഗരത്തിലേക്ക് അവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാന്‍ ഫോറിന്‍ ഓഫീസ് ആവശ്യപ്പെട്ടു. എന്നാല്‍ വുഹാന്‍ യാത്രക്കാരെ വേര്‍തിരിച്ച് നിര്‍ത്തുന്നത് പോലും സംഭവിക്കുന്നില്ലെന്ന് ചില യാത്രക്കാര്‍ വ്യക്തമാക്കി. 

ഒരു മാസ്‌ക് നല്‍കി, ശരീര താപനില പരിശോധിക്കുക മാത്രമാണ് ചെയ്യുന്നത്. എന്തെങ്കിലും രോഗസാധ്യത അനുഭവപ്പെട്ടാല്‍ എന്‍എച്ച്എസ് 111-ലേക്ക് വിളിക്കാനാണ് ആവശ്യപ്പെടുന്നത്. അസ്വസ്ഥത അനുഭവപ്പെട്ടാല്‍ ഡോക്ടര്‍മാരെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് നോട്ടീസാണ് യാത്രക്കാര്‍ക്ക് ലഭിക്കുന്നത്. ഇമിഗ്രേഷന്‍ കണ്‍ട്രോളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ക്കായി കാത്തിരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പിന്നീട് ഇവരെ സാധാരണ നിലയിലാണ് പുറത്തേക്ക് വിടുന്നത്. 

വുഹാനില്‍ നിന്നും ഹീത്രൂ വിമാനത്താവളത്തിലേക്ക് മൂന്ന് വിമാനങ്ങളാണുള്ളത്. പതിനായിരം പേര്‍ക്കെങ്കിലും വൈറസ് പിടിപെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്. വൈറസിന് നിലവില്‍ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ലഭ്യവുമല്ല. 




കൂടുതല്‍വാര്‍ത്തകള്‍.