CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 42 Minutes 57 Seconds Ago
Breaking Now

യു കെ മലയാളിയുടെ മനസലിഞ്ഞു; ഷെറില്‍ മരിയയുടെ മൃതദേഹം നാട്ടികൊണ്ടുപോകാന്‍ ലഭിച്ചത് 4085 പൗണ്ട് ; ചാരിറ്റി അവസാനിച്ചു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ അഭ്യര്‍ത്ഥന പ്രകാരം  കഴഞ്ഞ ഒരാഴ്ച മുന്‍പ്  സ്‌കോട്‌ലന്‍ഡില്‍  വച്ച് മരിച്ച ഗോവ സ്വദേശി ഷെറില്‍ മരിയയുടെ ശരീരം നാട്ടികൊണ്ടുപോക്കുന്നതിനു വേണ്ടി   4085   പൗണ്ട്  ലഭിച്ച വിവരം നല്ലവരായ യു കെ മലയാളികളെ അറിയിക്കുന്നു. പണം  ആവശ്യത്തിനു  ലഭിച്ചതുകൊണ്ട് ഇനി ആരും ദയവായി പണം ഇടരുത് എന്നപേക്ഷിക്കുന്നു..ഇതിനു ഞങ്ങളെ സഹായിച്ച എല്ലാവര്ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യെ കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു .നാളകളിലും  ഞങള്‍  സത്യസന്ധവും സുതാര്യവുമായി  നടത്തുന്ന എല്ലാ  പ്രവര്‍ത്തങ്ങള്‍ക്ക്  നിങ്ങളുടെ  സഹായം ഉണ്ടാകണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു .

വളരെ കുറച്ചു ഗോവക്കാര്‍  മാത്രമുള്ള  സ്‌കോട്ട്‌ലാന്ഡിലെ inverness എന്ന  സ്ഥലത്തു  അവരുടെ വേദന കണ്ടറിഞ്ഞു  അവരെ സഹായിക്കാനുള്ള ഒരു കൈത്തിരിയുമായി മുന്‍പോട്ടു വന്നത്  അവിടെയുള്ള ജോര്‍ജ് ജോസഫ്  കാര്‍ത്തികപ്പള്ളി ., ലിനി ജോസി ,,എന്നിവരാണ്... അവരാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ സഹായം അഭ്യര്‍ത്ഥിച്ചു ഞങ്ങളെ സമീപിച്ചത് ഇത്തരം നല്ലപ്രവര്‍ത്തനം നടത്താന്‍ മുന്‍പോട്ടു വന്ന  ജോര്‍ജ് ജോസഫ്  കാര്‍ത്തികപ്പള്ളിയെയും  ., ലിനി ജോസിയെയും അഭിനധിക്കുന്നു . ലിനിയും ,ജോര്‍ജു0  ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്  നന്ദി അറിയിച്ചുകൊണ്ട് അയച്ച കത്ത് താഴെ പ്രസിദ്ധികരിക്കുന്നു 

പ്രസവത്തെ തുടര്‍ന്ന് രോഗ ബാധ്യതയായി സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോള്‍ഡന്‍ ജൂബിലി ഹോസ്പിറ്റലില്‍ വച്ച് കഴിഞ്ഞതിന്റെ  മുന്‍പത്തെ  വെള്ളിയാഴ്ചയാണ്  ഷെറില്‍ മരിയ മരിച്ചത്  

ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടത്തണം എന്ന  ഇഷെറില്‍ മരിയായുടെ പ്രായമായ അമ്മയുടെ  ആഗ്രഹമാണ്  യു കെ മലയാളികള്‍ നടത്തികൊടുത്തത്    ഷെറിനും ഭര്‍ത്താവു  മാര്‍ക്കും   സ്‌കോട്‌ലന്‍ഡിലെ ഒരു ഹോട്ടലിലെ ജോലിക്കാരായിരുന്നു അവര്‍ക്കു ഇത്രയും തുക കൈയില്‍ ഇല്ലാത്തതുകൊണ്ടാണ് യു കെ മലയാളികളെ സമീപിച്ചത് 

 മരിയയുടെ ഭര്‍ത്താവു യു കെ യില്‍ ഉള്ളതുകൊണ്ടാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  അക്കൗണ്ടില്‍ ഞങള്‍ പിരിക്കാതെ ഭര്‍ത്താവു മാര്‍ക്ക് ദാസിന്റെ അക്കൗണ്ടില്‍ പിരിച്ചത് എന്നറിയിക്കുന്നു  , എല്ലാവര്ക്കും ഒരിക്കല്‍ക്കൂടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പേരില്‍ നന്ദിയുടെ പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്ന 

ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.'',

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

 

ടോം ജോസ് തടിയംപാട്

 




കൂടുതല്‍വാര്‍ത്തകള്‍.