CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 9 Seconds Ago
Breaking Now

ഇംഗ്ലീഷ് പറഞ്ഞില്ലെങ്കിലും മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ കിട്ടും; 1917 അട്ടിമറിച്ച് സൗത്ത് കൊറിയയില്‍ നിന്ന് പാരസൈറ്റ്; 2020 ഓസ്‌കാറില്‍ 4 അവാര്‍ഡുകള്‍

ചിത്രത്തിന്റെ സംവിധായകന്‍ ബോംഗ് ജൂണ്‍ ഹോ മികച്ച സംവിധായകനുള്ള അവാര്‍ഡും നേടി

ഇംഗ്ലീഷ് ഭാഷ സംസാരിക്കാത്ത, ഒരു സൗത്ത് കൊറിയന്‍ ചിത്രം ഓസ്‌കാര്‍ അവാര്‍ഡ് നേടുന്നത് ഒരുപക്ഷെ ചരിത്രസംഭവമാകും. ആ ചരിത്രം കുറിച്ച് 'പാരസൈറ്റ്' 2020 ഓസ്‌കാറില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. അക്കാഡമി അവാര്‍ഡില്‍ മികച്ച ചിത്രത്തിന് നോമിനേഷന്‍ നേടിയ ആദ്യത്തെ സൗത്ത് കൊറിയന്‍ ചിത്രം കൂടിയാണ് പാരസൈറ്റ്. ഈ അവാര്‍ഡ് നേടുമെന്ന് പ്രതീക്ഷിച്ച 1917 ചിത്രത്തെ അട്ടിമറിച്ചാണ് പാരസൈറ്റ് അവാര്‍ഡ് നേടിയത്. 

റെനീ സെല്‍വെഗര്‍ മികച്ച നടിയായും, ജോവാക്വിം ഫീനിക്‌സ് മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ടു. ലോറാ ഡേണ്‍, ബ്രാഡ് പിറ്റ് എന്നിവര്‍ സഹനടിയും, സഹനടനുമായി. ഹോളിവുഡിലെ ഡോള്‍ബി തീയേറ്ററിലാണ് അക്കാഡമി അവാര്‍ഡ് ഫൈനല്‍ പ്രഖ്യാപനങ്ങള്‍ നടന്നത്. ബോംഗ് ജൂണ്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റാണ് അട്ടിമറി നടത്തി ഇക്കുറി അവാര്‍ഡ് കരസ്ഥമാക്കിയത്. 

ചിത്രത്തിന്റെ സംവിധായകന്‍ ബോംഗ് ജൂണ്‍ ഹോ മികച്ച സംവിധായകനുള്ള അവാര്‍ഡും നേടി. 'രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ ഞങ്ങള്‍ എഴുതാറില്ല, പക്ഷെ ഇതാണ് സൗത്ത് കൊറിയയിലെത്തിയ ആദ്യത്തെ ഓസ്‌കാര്‍', ഹോ പ്രതികരിച്ചു. 1917 എഴുതിയ സാം മെന്‍ഡെസ്, ക്രിസ്റ്റി കെയിണ്‍സ്, നൈവ്‌സ് ഔട്ട് എഴുതിയ റിയാന്‍ ജോണ്‍സണ്‍, മാര്യേജ് സ്‌റ്റോറി എഴുതിയ നോവാ ബൊംബാച്ച്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എഴുതിയ ക്വിന്റിന്‍ ടാറന്റിനോ എന്നിവരുമായി പോരാടിയാണ് പാരസൈറ്റ് മികച്ച തിരക്കഥയായി മാറിയത്. 

മികച്ച അഡാപ്റ്റഡ് തിരക്കഥ ജോജാ റാബിറ്റ് എഴുതിയ തായിക വായ്തിതി നേടി. മികച്ച അനിമേറ്റഡ് ഫീച്ചര്‍ കാറ്റഗറിയില്‍ ടോയ് സ്‌റ്റോറി 4 കിരീടം ചൂടി. 




കൂടുതല്‍വാര്‍ത്തകള്‍.