CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 51 Minutes 27 Seconds Ago
Breaking Now

ലീഡ്‌സ് മലയളി അസോസിയേഷന് നവനേതൃത്വം; ജേക്കബ് കുയിലാടന്‍ പ്രസിഡന്റ് ബെന്നി വെങ്ങാച്ചേരില്‍ സെക്രട്ടറി...

ലീഡ്‌സ് മലയാളി അസോസിയേഷന്‍ (ലിമ ) 2020 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ക്യൂന്‍  ഹാളില്‍ വെച്ച് നടന്ന ക്രിസ്മസ് പുതുവത്സര പരിപാടി യോടുകൂടിയായിരുന്നു ഭാരവാഹികളെ തിരഞ്ഞെടുത്തത്.

ജേക്കബ് കുയിലാടന്‍  പ്രസിഡന്റ്

അഷിതാ സേവ്യര്‍  വൈസ് പ്രസിഡന്റ്

ബെന്നി വെങ്ങാച്ചേരില്‍  സെക്രട്ടറി

സിജോ ചാക്കോ  ട്രഷറര്‍

ഫിലിപ്‌സ് കടവില്‍,  മഹേഷ് മാധവന്‍,

 ബീനാ തോമസ് എന്നിവര്‍  കമ്മറ്റിയംഗങ്ങള്‍.

ജിത വിജി, റെജി ജയന്‍  പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്.

ലീഡ്‌സ് മലയാളി അസോസിയേഷന് 2009 ലാണ് തുടക്കം കുറിച്ചത്. അടുത്ത കാലത്തായി ലീഡ്‌സില്‍ താമസമാക്കിയതും, ലീഡ്‌സ് മലയാളി അസോസിയേഷനില്‍ അംഗം അല്ലാത്തതുമായ നിരവധി മലയാളി കുടുംബങ്ങള്‍ ലീഡ്‌സില്‍ ഉണ്ട്. ഇവരെയെല്ലാം ലിമ എന്ന ഒരു കുടക്കീഴില്‍ ഒരുമിച്ച് നിര്‍ത്തി കലാകായിക സാംസ്‌ക്കാരിക സാമൂഹിക രംഗങ്ങളില്‍ ഒരു പുത്തനുണര്‍വ്വ് ഉണ്ടാകണമെന്നാണ് പുതിയ കമ്മിറ്റിയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വളരെ വിപുലമായ 2020 ലെ പദ്ധതികളുടെ ഭാഗമായി ഏപ്രില്‍ ഇരുപത്തിനാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് ആറുമണി മുതല്‍ പതിനൊന്നു മണിവരെ ഒരുക്കിയിരിക്കുന്ന ലിമ മെമ്പേഴ്‌സ് ഫാമിലി ഗെറ്റ് ടുഗെതര്‍ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്നും, എല്ലാവരുടെയും സാന്നിധ്യ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നതായും  പ്രസിഡന്റ് ജേക്കബ് കുയിലാടന്‍ സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.