CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 52 Seconds Ago
Breaking Now

ഞാന്‍ വാക്ക് തരുന്നു. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഇത് സര്‍ക്കാരിന്റെ ചുമതലയാണ്. പൊലീസിന്റേതും... ഡല്‍ഹി ശാന്തമാക്കി അജിത് ഡോവല്‍

ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും അജിത് ഡോവല്‍ യാത്രകള്‍ നടത്തി.

'സ്ഥിതിഗതികളെല്ലാം ഇപ്പോള്‍ പൂര്‍ണമായും നിയന്ത്രണ വിധേയമാണ്. ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്. നിയമ നിര്‍വഹണ ഏജന്‍സികളില്‍ എനിക്ക് അങ്ങേയറ്റം വിശ്വാസമുണ്ട്.പൊലീസ് അവരുടെ ജോലി ചെയ്യുകയാണ്.' കലാപകലുഷിതമായ വടക്കന്‍ ഡല്‍ഹിയിലേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം എത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വാക്കുകളാണിത്. മൂന്ന് തിരക്കിട്ട യോഗങ്ങള്‍ക്കൊടുവിലാണ് അജിത് ഡോവലിനെ തന്നെ രംഗത്തിറക്കാന്‍ അമിത് ഷാ തീരുമാനിച്ചത്.

അദ്ദേഹത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വടക്കന്‍ ഡല്‍ഹിയിലേക്ക് എത്തിച്ചേര്‍ന്ന അദ്ദേഹം മണിക്കൂറുകള്‍ക്കുള്ളിലാണ് കലാപത്തെ നിയന്ത്രണവിധേയമാക്കിയത്. കേന്ദ്ര സേനയെ രംഗത്തിറക്കിയാണ് അജിത് ഡോവല്‍ ഇത് സാധിച്ചത്. ശേഷം കലാപബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സന്ദര്‍ശിച്ച അദ്ദേഹം ജനങ്ങള്‍ക്ക് ആശ്വാസം പകരുകയും മതനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു.ജാഫ്‌റാബാദില്‍ വച്ച് തന്റെ അടുക്കലേക്കെത്തി കലാപം കാരണം തനിക്ക് പഠിക്കാന്‍ സാധിക്കുന്നില്ലെന്നും രാത്രി ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും പൊലീസുകാര്‍ അവരുടെ ജോലി ചെയ്യുന്നില്ലെന്നും പരാതി പറഞ്ഞ പെണ്‍കുട്ടിയെ അദ്ദേഹം ആശ്വസിപ്പിച്ചത് ഇങ്ങനെയായിരുന്നു. 'ഞാന്‍ വാക്ക് തരുന്നു. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ഇത് സര്‍ക്കാരിന്റെ ചുമതലയാണ്. പൊലീസിന്റേതും.'ദേശീയ സുരക്ഷാ ഏജന്‍സി അഭിപ്രായപ്പെട്ടതനുസരിച്ചാണ് അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം കേന്ദ സര്‍ക്കാരിന്റെ ശക്തനായ ഡോവല്‍ വടക്കന്‍ ഡല്‍ഹിയിലേക്ക് എത്തിയത്. ഡല്‍ഹിയിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളിലും അജിത് ഡോവല്‍ യാത്രകള്‍ നടത്തി. ഡോവലിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ പ്രദേശങ്ങളില്‍ എല്ലാം കേന്ദ്ര സേനയെ വിന്യസിക്കാനും അത് ഡല്‍ഹിയില്‍ എവിടെയൊക്കെ വേണമെന്നുമുള്ള തീരുമാനങ്ങള്‍ വന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥിഗതികള്‍ ശാന്തമാകുകയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.