CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 37 Minutes 14 Seconds Ago
Breaking Now

ഉയര്‍ന്ന രക്തസമ്മര്‍ദത്തിനും, പ്രമേഹത്തിനും മരുന്ന് കഴിക്കുന്നുണ്ടോ? മാരകമായ കൊറോണാവൈറസ് പിടികൂടാനുള്ള സാധ്യത ഏറെ; മരുന്നുകളുടെ പ്രവര്‍ത്തനം വഴിയിടും!

80 വയസ്സിന് മുകളിലുള്ളവര്‍ മരണപ്പെടാന്‍ സാധ്യത ഏറെയാണ്

ഉയര്‍ന്ന രക്തസമ്മര്‍ദവും, പ്രമേഹവും ബാധിച്ചവര്‍ മാരകമായ കൊറോണാവൈറസിന്റെ നിഴലിലാണെന്ന് ശാസ്ത്രജ്ഞര്‍. മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ് ഇവരെ അപകടത്തിലേക്ക് തള്ളിവിടുന്നത്. എയിസ് ഇന്‍ഹിബിറ്റേഴ്‌സ്, ആഞ്ചിയോടെന്‍സിന്‍ റിസപ്ടര്‍ ബ്ലോക്കറുകള്‍ എന്നിവ ഓരോരുത്തരുടെയും കോശങ്ങളുടെ രൂപം മാറ്റി കൊറോണാവൈറസിന് അനായാസം കയറിക്കൂടാന്‍ വഴിയൊരുക്കുന്നതാണ് പ്രശ്‌നമാകുന്നത്. 

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 65 മില്ല്യണ്‍ തവണ പ്രിസ്‌ക്രൈബ് ചെയ്ത ഈ മരുന്നുകള്‍ക്കായി 100 മില്ല്യണ്‍ പൗണ്ടില്‍ ഏറെയാണ് എന്‍എച്ച്എസ് ചെലവഴിച്ചത്. പ്രമേഹവും, ഉയര്‍ന്ന രക്തസമ്മര്‍ദവും ചികിത്സിക്കാന്‍ നല്‍കുന്ന ഈ മരുന്നുകള്‍ യുകെയില്‍ 10 ശതമാനം പേര്‍ക്കും നല്‍കുന്നുണ്ട്. ഏകദേശം 6.6 മില്ല്യണ്‍ ജനങ്ങളാണ് ഈ മരുന്നുകള്‍ ഉപയോഗിക്കുന്നത്. 

അതേസമയം ഈ ആശങ്കയുടെ പേരില്‍ കഴിക്കുന്ന മരുന്നുകള്‍ രോഗികള്‍ നിര്‍ത്തരുതെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പകരം അവരുടെ ഡോക്ടര്‍മാരുമായി സംസാരിച്ച ശേഷം നടപടി സ്വീകരിക്കണം. പ്രായമാണ് കൊറോണാവൈറസ് ഇന്‍ഫെക്ഷന്‍ പിടിപെടാന്‍ ഇടയാക്കുന്ന മറ്റൊരു പ്രധാന വിഷയം. 80 വയസ്സിന് മുകളിലുള്ളവര്‍ മരണപ്പെടാന്‍ സാധ്യത ഏറെയാണ്. കൂടാതെ ഹൃദ്രോഗമുളളവര്‍ക്കും വൈറസ് മരണം സമ്മാനിക്കുന്നുണ്ട്. 

പ്രതിരോധ ശേഷി കുറവുള്ള, കാന്‍സര്‍ രോഗികള്‍, ദീര്‍ഘകാലമായി ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ക്കും കൊറോണാവൈറസ് പിടിപെടാന്‍ സാധ്യത ഏറെയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.