കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരെ അഭിനന്ദിച്ചിരിക്കുകയാണ് മുന്‍ ബ്രിട്ടീഷ് എം.പി. അന്ന സൂബ്രി.
വിദേശത്ത് നിന്നുള്ളവര്‍ നമ്മുടെ രാജ്യത്ത് ജോലിക്ക് വരുന്നതില്‍ എനിക്ക് ഒരു പ്രശ്‌നവുമില്ല, കാരണം ഇവിടെയുള്ള മികച്ച നഴ്‌സുമാരില്‍ ചിലര്‍ കേരളത്തില്‍ നിന്നാണ് വരുന്നത്. ഞങ്ങള്‍ അവരെ വളരെയധികം ആശ്രയിക്കുന്നു,' സൂബ്രി പറഞ്ഞു. 2010 മുതല്‍ 2019 വരെ നോട്ടിംഗ്ഹാംഷെയറിലെ ബ്രോക്‌സ്റ്റോവില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് സൂബ്രി.
കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് ബ്രിട്ടന്‍ പ്രതിസന്ധി ഘട്ടത്തിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം തിങ്കളാഴ്ച 1,529 ആയി ഉയര്‍ന്നു. ബ്രിട്ടനില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ധാരാളം നഴ്‌സുമാരും രംഗത്തുണ്ട്.
കൊറോണ നേരിടുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ പട്ടാളത്തിന്റെ സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍. ആശുപത്രികളില്‍ സംരക്ഷണ ഉപകരണങ്ങള്‍ അടിയന്തരമായി എത്തിക്കാനാണ് പട്ടാള സഹായം തേടിയിരിക്കുന്നത്. ആളുകളോട് വീട്ടിലിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടു. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ കര്‍ക്കശ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.