ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18000 കടന്നു. ഇറ്റലിയിലും സ്‌പെയിനിലും കൂട്ടമരണം തുടരുകയാണ്. ഇറ്റലിയില്‍ 24 മണിക്കൂറിനിടെ 743 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6820 ആയി. 5249 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 69176 ആയി.
സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 680 പേരാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്. ഇതോടെ രാജ്യത്ത് ആകെ മരണം 2991 ആയി. സ്‌പെയിനില്‍ 6922 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 42058 ആയി.
അമേരിക്കയിലാണ് പുതുതായി ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. 9921 പേരാണ് 24 മണിക്കൂറിനിടെ രോഗബാധിതരായത്. ഇതോടെ അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 53655 ആയി. 145 മരണം കൂടി റിപ്പോര്‍ട്ട് ചെയ്!തതോടെ മരണസംഖ്യ 698 ആയി ഉയര്‍ന്നു.
ഫ്രാന്‍സിലും മരണസംഖ്യ കുതിച്ചുയര്‍ന്നു. 240 പേരാണ് ഒറ്റ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 1100 ആയി. 2448 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 22304 ആയി.
ഇറാനില്‍ 122 പേര്‍ കൂടി മരിച്ചതോടെ മരണസംക്യ 1934 ആയി. രോഗബാധിതരുടെ എണ്ണം 24811 ആണ്. ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് നെതര്‍ലന്‍ഡ് തുടങ്ങി യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം കൊവിഡ് വ്യാപിക്കുകയാണ്.
യൂറോപ്പിലെയും അമേരിക്കയിലെയും സ്ഥിതി ഓരോ ദിവസവും അതീവ ഗുരുതരമാവുകയാണ്. ഏഷ്യന്‍ രാജ്യങ്ങളിലും ഇറാന്‍ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും കൊറോണ പടരുകയാണ്. ഇതോടെ ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അമേരിക്കയിലെ ജനങ്ങളില്‍ പകുതിയും വീട്ടിനുള്ളില്‍ കഴിയുകയാണ്. ബ്രിട്ടനില്‍ ആറരക്കോടിയിലേറെ ജനങ്ങളാണ് വീട്ടില്‍ കുടുങ്ങിയത്. ആദ്യഘട്ടത്തില്‍ വലിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാതിരുന്ന മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ വൈറസ് അതിവേഗം പടരുകയാണ്. പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം ആയിരത്തിനടുത്തെത്തി.