CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 9 Minutes 58 Seconds Ago
Breaking Now

കോവിഡിനെ തുരത്താന്‍ വീട്ടിലിരിക്കുമ്പോള്‍ പട്ടിണിയാവരുത് ; പവപ്പെട്ടവര്‍ക്ക് 50 ലക്ഷം രൂപ സംഭാവന നല്‍കി ഗാംഗുലി

രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുമ്പോള്‍ ദിവസേന ജോലിക്ക് പോയി ജീവിക്കുന്ന കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്.

കൊവിഡ്19 മഹാമാരിയെ തടഞ്ഞുനിര്‍ത്താന്‍ പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചുപൂട്ടല്‍ മൂലം കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. പാവപ്പെട്ടവര്‍ക്കായി 50 ലക്ഷം രൂപയാണ് ഗാംഗുലി സംഭാവന നല്‍കിയിരിക്കുന്നത്. സുരക്ഷ പരിഗണിച്ച് വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പാര്‍പ്പിച്ചിരിക്കുന്നവര്‍ക്ക് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ലാല്‍ ബാബ റൈസും ചേര്‍ന്ന് ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഗാംഗുലിയുടെ ഈ നടപടി സംസ്ഥാനത്തുള്ള മറ്റ് പൗരന്‍മാര്‍ക്ക് പ്രചോദനമാകുകയും, ഇവര്‍ ഇത്തരത്തില്‍ ജനങ്ങളെ സേവിക്കാനുള്ള നടപടികളിലേക്ക് തിരിയുകയും ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ലോകത്ത് മാരകമായ രീതിയില്‍ ആഞ്ഞടിക്കുന്ന കൊറോണാവൈറസിനെ തടഞ്ഞുനിര്‍ത്താനുള്ള ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ വൈറസ് കൈവിട്ട് പോകുന്ന സാഹചര്യം നേരിട്ടാല്‍ രാജ്യം വലിയ തിരിച്ചടി നേരിടുമെന്ന് പ്രധാനമന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ത്യ പോലൊരു രാജ്യത്ത് അടച്ചുപൂട്ടല്‍ പ്രഖ്യാപിക്കുമ്പോള്‍ ദിവസേന ജോലിക്ക് പോയി ജീവിക്കുന്ന കുടുംബങ്ങളാണ് പ്രതിസന്ധി നേരിടുന്നത്. പല സംസ്ഥാന സര്‍ക്കാരുകളും ഇതില്‍ പിന്തുണ നല്‍കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും പൊതുസമൂഹത്തിലെ അംഗങ്ങള്‍ കൂടി ഇതില്‍ ഒത്തുചേര്‍ന്നാല്‍ മാത്രമാണ് എല്ലാ തലങ്ങളിലേക്കും സഹായം വ്യാപിപ്പിക്കാന്‍ വഴിയൊരുങ്ങുകയുള്ളൂ.

അതേസമയം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍സിലെ സൗകര്യങ്ങള്‍ കൊറോണാവൈറസ് ക്വാറന്റൈന്‍ തയ്യാറാക്കാന്‍ വിട്ടുനല്‍കുമെന്ന് സൗരവ് ഗാംഗുലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

 




കൂടുതല്‍വാര്‍ത്തകള്‍.