CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 6 Seconds Ago
Breaking Now

ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്ന 41കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ ബസവപട്ടണ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

കര്‍ണാടകയില്‍ 41-കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ദാവങ്കരെ ബസവപട്ടണ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂണ്‍ മൂന്നിനായിരുന്നു ദാരുണമായ സംഭവം. ഭര്‍ത്താവുമായി പിണങ്ങി തന്റെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ് അതിക്രമത്തിന് ഇരയായത്. പത്ത് പ്രതികള്‍ ചേര്‍ന്ന് യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച് ആളൊഴിഞ്ഞ കൃഷിസ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും അതിന്റെ വീഡിയോ പകര്‍ത്തുകയുമായിരുന്നു.

സംഭവത്തില്‍ പരാതി ലഭിച്ചയുടന്‍ ബസവപട്ടണ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. 'ബലാത്സംഗത്തിന്റെ വീഡിയോയും ഫോട്ടോകളും വാട്ട്സ്ആപ്പ് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ തന്നെ അന്വേഷണം ആരംഭിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യംചെയ്യലുള്‍പ്പെടെ നടപടികള്‍ സ്വീകരിച്ചുവരികയാണ്', എസ് പി ശേഖര്‍ എച്ച് ടി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.