CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 33 Minutes 41 Seconds Ago
Breaking Now

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് 30 ലക്ഷം സഹായധനം ; മഹാരാഷ്ട്ര സര്‍ക്കാരിന് 25 ലക്ഷം ; നടന്‍ വരുണിനെ പ്രശംസിച്ച് പ്രധാനമന്ത്രി

കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കാനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിലേക്ക് 30 ലക്ഷം സഹായധനം പ്രഖ്യാപിച്ച് ബോളിവുഡ് താരം വരുണ്‍ ധവാന്‍. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും താരം സഹായധനം പ്രഖ്യാപിച്ചു.

25 ലക്ഷം രൂപയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായധനം നല്‍കിയത്. എല്ലാ സംഭാവനകളും സ്വീകരിക്കുന്നു എന്ന പ്രധാനമന്ത്രിയുടെ റീട്വീറ്റ് ചെയ്താണ് വരുണ്‍ സഹായധനം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തത്. ഇതോടെ വരുണ്‍ ധവാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി.

നല്ല പ്രവര്‍ത്തി എന്ന് പ്രശംസിച്ച് പ്രധാനമന്ത്രി വരുണിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു. നടന്‍ അക്ഷയ് കുമാര്‍ 25 കോടിയാണ് സഹായധനം നല്‍കിയത്. ഹൃത്വിക് റോഷനും സഹാധനം നല്‍കിയിരുന്നു. അതേസമയം ഇന്ത്യയില്‍ 918 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.