CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 32 Minutes 15 Seconds Ago
Breaking Now

ഹാരിയും മേഗനും സുരക്ഷയുടെ പണം അടയ്ക്കണമെന്ന് ട്രംപ്

കഴിഞ്ഞ ആഴ്ചയാണ് ഹാരിയും മേഗനും കാനഡയില്‍ നിന്നും ലോസ് ഏഞ്ചല്‍സില്‍ എത്തിയത്.

അമേരിക്കയില്‍ താമസത്തിനെത്തുന്ന ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കിളും അവരുടെ സുരക്ഷാ ചെലവുകള്‍ വഹിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹാരിയുടേയും മേഗന്റെയും സുരക്ഷാ ചെലവ് അമേരിക്ക വഹിക്കില്ലെന്നും അവര്‍ തന്നെ വഹിക്കണമെന്നും ട്രംപ് അറിയിച്ചു. കലിഫോര്‍ണിയയില്‍ താമസമാക്കാന്‍ ഹാരിയും മേഗനും എത്തിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ പ്രതികരണം.

കഴിഞ്ഞ ആഴ്ചയാണ് ഹാരിയും മേഗനും കാനഡയില്‍ നിന്നും ലോസ് ഏഞ്ചല്‍സില്‍ എത്തിയത്. കൊറോണ വൈറസ് വ്യാപാനം മൂലം അതിര്‍ത്തി അടയ്ക്കും മുമ്പ് സ്വകാര്യ വിമാനത്തില്‍ ദമ്പതികള്‍ മകന്‍ ആര്‍ച്ചിയുമായി കാലിഫോര്‍ണിയയില്‍ ഇറങ്ങി.രാജകീയ അധികാരങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച ശേഷം ദമ്പതികള്‍ കാനഡയിലായിരുന്നു താമസം. മേഗന്‍ വളര്‍ന്നത് ലോസ് ഏഞ്ചല്‍സിലായിരുന്നു. മേഗന്റെ അമ്മ ഇപ്പോഴും ഇവിടെയാണ് താമസം.

രാഞ്ജിയുടേയും ബ്രിട്ടന്റെയും അടുത്ത സുഹൃത്തും ആരാധനകനുമാണ് ഞാന്‍. എന്നാല്‍ ഹാരിയും മേഗനും അവരുടെ സുരക്ഷയുടെ പണം വഹിക്കേണ്ടിവരുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.