CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes Ago
Breaking Now

ലോക്ഡൗണ്‍ വെട്ടിലാക്കിയ സാധാരണക്കാര്‍ക്ക് വീണ്ടും സഹായമേകി നടന്‍ ബാല

ലോക്ഡൗണ്‍ വെട്ടിലാക്കിയ സാധാരണക്കാര്‍ക്ക് സഹായവുമായി നടന്‍ ബാലയും കൂട്ടരും. 1500 ആളുകള്‍ക്ക് ഭക്ഷണം നല്‍കുവാനായി മുന്നോട്ട് വന്നത് കലൂരുള്ള ഒരു കൂട്ടായ്മയാണ്. അവര്‍ക്ക് എല്ലാ സഹായവുമായി ഒപ്പം നിന്നത് ബാലയാണ്.

ഭക്ഷണം ഒരുക്കാന്‍ സാമ്പത്തികമായി സഹായിച്ച ബാല അതിനു പുറമെ ഭക്ഷണം ക്രമീകരിക്കുന്ന സ്ഥലത്തെത്തി സ്ഥിഗതികള്‍ വിലയിരുത്തുകയും ചെയ്തു. നേരത്തെയും അശരണര്‍ക്ക് സഹായവുമായി ബാല രംഗത്ത് വന്നിരുന്നു. വയോധികരെ സഹായിക്കാന്‍ തനിക്കൊപ്പം നിന്ന കേരള പൊലീസിന് നന്ദി പറഞ്ഞ് നടന്‍ ബാല പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.

മാമംഗലം ആശ്രമത്തിലെ വയോധികര്‍ക്കാണ് അന്ന് ബാല പൊലീസിന്റെ സഹായത്തോടെ ആവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.