CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 56 Minutes 22 Seconds Ago
Breaking Now

ഇതിലും മികച്ചൊരു തുടക്കം എനിയ്ക്ക് ലഭിക്കാനില്ല ; കന്നഡ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് പ്രിയ വാര്യര്‍

പ്രിയാ വാര്യരുരെ ആദ്യ കന്നഡ ചിത്രമായ വിഷ്ണുപ്രിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയാ വാര്യര്‍ നായികയായെത്തുമ്പോള്‍ നായകന്‍ ശ്രേയസ് മഞ്ജുവാണ്. ഇതിലും മികച്ചൊരു തുടക്കം തനിക്ക് കിട്ടാനില്ലെന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ കുറിച്ചത്.

'അപ്പോള്‍ ഇതാണ്, കന്നഡയിലെ എന്റെ അരങ്ങേറ്റ ചിത്രം വിഷ്ണുപ്രിയയുടെ പോസ്റ്റര്‍. ഇത്തരമൊരു അതിശയകരമായ ടീമിനൊപ്പം ഈ യാത്രയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ ആഹ്ലാദത്തിലാണ്. ഇതിലും മികച്ചൊരു തുടക്കം എനിക്ക് ലഭിക്കാനില്ല'. പോസ്റ്റര്‍ പങ്കുവെച്ച് പ്രിയ കുറിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.