CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 39 Minutes 20 Seconds Ago
Breaking Now

കൊവിഡ്-19 വൈറസിനെ കൊല്ലുന്ന മാസ്‌കുമായി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

കൊറോണാവൈറസിന്റെ ഭീഷണിയില്‍ നിന്ന് ലോകം എപ്പോള്‍ മുക്തമാകുമെന്ന് യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. ഈ ഘട്ടത്തില്‍ മാസ്‌ക് ധരിച്ച് പുറത്തിറങ്ങുകയെന്നത് സാധാരണ കാര്യമായി മാറുകയാണ്. ഈ ഘട്ടത്തിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഒരു മത്സരം സംഘടിപ്പിച്ചത്. 

ഈ മത്സരത്തില്‍ പങ്കെടുത്ത പശ്ചിമ ബംഗാളില്‍ നിന്നുള്ള 17-കാരി വെറും 7 ദിവസം കൊണ്ട് വൈറസിനെ കൊല്ലാന്‍ ശേഷിയുള്ള ഒരു മാസ്‌കാണ് രൂപകല്‍പ്പന ചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കണ്ടുപിടുത്തം അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് എന്‍ഐഎഫ്. 

കൊവിഡ്-19 വൈറസിനെ കൊല്ലാന്‍ ശേഷിയുള്ള ഈ മാസ്‌കിന് അംഗീകാരം ലഭിച്ചാല്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുമെന്നാണ് വിവരം. ഫില്‍റ്ററുകള്‍ ഘടിപ്പിച്ച രണ്ട് വാല്‍വുകളാണ് മാസ്‌കിനുള്ളത്. ഒരു വ്യക്തി ശ്വാസം അകത്തേക്ക് എടുക്കുമ്പോള്‍ ഒരു വാല്‍വ് വഴി വായു അകത്തേക്ക് പ്രവേശിക്കും, ഇതില്‍ ഘടിപ്പിച്ചിട്ടുള്ള ഫില്‍റ്റര്‍ വൈറസിനെ ഇല്ലാതാക്കിയ വായുവാകും ശ്വാസകോശിന് നല്‍കുക. 

ഇതിന് പുറമെ ഒരു കൊവിഡ്-19 രോഗി ഈ മാസ്‌ക് ഉപയോഗിച്ച് തുമ്മുകയോ, ചുമക്കുകയോ ചെയ്താല്‍ ഡ്രോപ്ലെറ്റുകള്‍ അടുത്ത വാല്‍വിലൂടെ കടന്ന് ചേംബറില്‍ കൂടുങ്ങി നിര്‍ജ്ജീവമാകും. 




കൂടുതല്‍വാര്‍ത്തകള്‍.