CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 40 Seconds Ago
Breaking Now

8 പേരുമായി ഗ്രൂപ്പ് വീഡിയോ കോള്‍; അപ്‌ഡേഷനുമായി വാട്‌സ്ആപ്പ്

എട്ട് പേരെ ഒരുമിച്ച് ഉള്‍പ്പെടുത്തി വീഡിയോ കോള്‍ ചെയ്യാനുള്ള സൗകര്യവുമായി വാട്‌സ്ആപ്പ്. നേരത്തെ നാല് പേരെയാണ് ഗ്രൂപ്പ് വീഡിയോയില്‍ കാണാന്‍ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചാറ്റ് ആപ്പ് അനുവദിച്ചിരുന്നത്. ഈ സൗകര്യമാണ് പുതിയ അപ്‌ഡേറ്റിലൂടെ എട്ട് പേരിലേക്ക് ഉയര്‍ത്തിയത്. 

ലോകം കൊറോണ ലോക്ക്ഡൗണില്‍ പെട്ടതോടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചാണ് മീറ്റിംഗും, മറ്റ് കൂടിച്ചേരലുകളും ആളുകള്‍ നയിക്കുന്നത്. പലയിടത്തും ആളുകള്‍ ഒറ്റപ്പെട്ട് കിടക്കുന്നതിനാല്‍ മുന്‍പത്തേക്കാള്‍ ഏറെയായി വാട്‌സ്ആപ്പ് വോയ്‌സ്, വീഡിയോ കോളിംഗ് പ്രയോജനപ്പെടുത്തുന്നുണ്ട്. 

മറ്റ് ചാറ്റ് സര്‍വ്വീസുകള്‍ ഇതിലേറെ ആളുകളെ വീഡിയോ കോളില്‍ ഉള്‍പ്പെടുത്താന്‍ അവസരം നല്‍കുന്നുണ്ട്. ആപ്പിള്‍ ഫേസ്‌ടൈമില്‍ 32 പേര്‍ക്ക് വരെ ചാറ്റില്‍ പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് സൂമില്‍ നൂറുകണക്കിന് പേരെയും ഉള്‍പ്പെടുത്താം. ഇത്തരം ആപ്പുകളിലേക്ക് ഉപയോക്താക്കള്‍ ചേക്കേറുന്നത് തടയാനാണ് വാട്‌സ്ആപ്പ് അപ്‌ഡേഷനെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.