വിവിധ രാജ്യങ്ങളില്‍ കോവിഡ് പ്രതിരോധത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒരു ഗാന സമര്‍പ്പണം. 20 രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഒരുക്കിയ ഗാനം ശ്രദ്ധേയമാകുന്നു.
ഹൃദയം കൊണ്ട് വരികള്‍ എഴുതുന്ന റോയ് കാഞ്ഞിരത്താനത്തിന്റെ വരികള്‍ ഏവരുടേയും ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിക്കുന്നു.
കരുതലും കരുത്തുമായി സ്വന്തം ജീവിതത്തേക്കാള്‍ മറ്റുള്ളവരുടെ ജീവന് വില കല്‍പ്പിക്കുന്ന ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവാണിത്. പ്രിയ സംവിധായകന്‍ ഔസേപ്പച്ചന്‍ സംഗീതം ചെയ്ത ഗാനം ആലപിച്ചു തുടങ്ങിയതും അദ്ദേഹം തന്നെ..
ആസ്വദിക്കാം..