CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 30 Minutes 2 Seconds Ago
Breaking Now

ദിവസവും സിങ്കുമമായി കൂട്ടികലര്‍ത്തി ഹൈഡ്രോക്ലോറോക്വിന്‍ കഴിക്കും ; ട്രംപ്

'ഈ മരുന്ന് കഴിക്കുന്നവരുടെ ലിസ്റ്റ് കേട്ടാല്‍ നിങ്ങള്‍ തന്നെ ഞെട്ടും. ആരോ?ഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകളാണ് ഇത് കഴിക്കുന്നത്. ഞാനും കഴിക്കുന്നുന്നുണ്ട്'. അദ്ദേഹം പറഞ്ഞു .

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് കൊവിഡ് പൊസിറ്റീവല്ലെന്നും രോ?ഗ ലക്ഷണങ്ങള്‍ ഇല്ലെന്നും പറഞ്ഞ ട്രംപ് പ്രതിരോധത്തിനായാണ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ തന്നെ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ വിദഗ്ധര്‍ ഫലപ്രദമല്ലെന്ന് വിലയിരുത്തിയ മരുന്ന് കൂടിയാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍.

'ഞാനെല്ലാ ദിവസവും ഒരു ഗുളിക കഴിക്കും. സിങ്കുമായി കൂട്ടികലര്‍ത്തിയാണ് കഴിക്കാറുള്ളത്' അദ്ദേഹം പറഞ്ഞു. എന്തിനാണ് എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നല്ലതാണെന്ന് ഞാന്‍ കരുതുന്നുവെന്നും, അത് കൊണ്ട് പല നല്ല അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ തന്നെ ആന്റി മലേറിയ മരുന്നായ ?ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോ?ഗിക്കുന്നത് പിന്തുണച്ച് ട്രംപ് രം?ഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ തന്നെ സര്‍ക്കാരിലെ പലരുടെയും എതിര്‍പ്പുകള്‍ വകവെക്കാതെയാണ് ട്രംപ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡിന് ശിപാര്‍ശ ചെയ്തത്.

'ഈ മരുന്ന് കഴിക്കുന്നവരുടെ ലിസ്റ്റ് കേട്ടാല്‍ നിങ്ങള്‍ തന്നെ ഞെട്ടും. ആരോ?ഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ നിരവധി ആളുകളാണ് ഇത് കഴിക്കുന്നത്. ഞാനും കഴിക്കുന്നുന്നുണ്ട്'. അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.വൈറ്റ് ഹൗസിലെ തന്നെ തന്റെ ഡോക്ടര്‍ ഈ മരുന്ന് കഴിക്കുന്നതില്‍ തെറ്റില്ലെന്ന് തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ കൂടെ നിര്‍ദേശ പ്രകാരമാണ് താനിത് കഴിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

'ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഈ മരുന്നിനെക്കുറിച്ച് നിങ്ങള്‍ എന്താണ് കരുതുന്നത് എന്ന്. അദ്ദേഹം പറഞ്ഞു താങ്കള്‍ക്ക് ഇഷ്ടമെങ്കില്‍ ആകാമെന്ന്. എനിക്ക് ഇഷ്ടമാണെന്ന് ഞാനും പറഞ്ഞു'. ട്രംപ് പറഞ്ഞു.

അതേസമയം ആന്റി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്നിന് നിരവധി പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്ര?ഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമല്ലാതെ ഈ മരുന്ന് കഴിക്കരുതെന്നും കൊവിഡ് ചികിത്സയ്ക്ക് ഇത് ഉപയോ?ഗിക്കുന്നത് നല്ലതല്ലെന്നും എഫ്.ഡി.എ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.